ശരീരത്തിന് അധികം വണ്ണമില്ലെങ്കിലും ചിലരുടെ മുഖത്തിന് മാത്രം നല്ല തോന്നിക്കും. അത്തരത്തില്‍ വിഷമിക്കുന്ന ആളുകൾ താഴെ പറയുന്നതുപോലെ ചെയ്താല്‍ ഒരാഴ്ച കൊണ്ട് കവിളുകളുടെ വണ്ണം നന്നായി കുറയുന്നതാണ്.
കവിളുകൊണ്ട് ഒരു ദീര്‍ഗനിശ്വാസമെടുത്ത് ആറു സെക്കന്‍ഡ് സമയം പിടിച്ചു നിര്‍ത്തുക. നിങ്ങളുടെ ഇടതുവശത്തെ കവിള്‍ത്തടങ്ങളില്‍ മാത്രമായി വായു പിടിച്ചു നിർത്തണം. പിന്നീട്, ഇടത് കവിളില്‍ നിന്ന് വലതുഭാഗത്തെ കവിളിലേക്ക് വായുമാനെ കൈമാറുക. ആറു സെക്കന്‍ഡ് നേരം പിടിച്ചു നിര്‍ത്തിയ ശേഷം വിട്ടു കളയാം.
ച്യൂയിങ്ഗം ചവയ്ക്കുന്നത് വഴി നിങ്ങള്‍ക്ക് മുഖചര്‍മ്മത്തിലെ കൊഴുപ്പിന്റെ അളവ് നല്ല രീതിയില്‍ കുറയ്ക്കാൻ സാധിക്കും. ഇത് നിങ്ങളുടെ താടിയെല്ല്, കവിള് പേശികള്‍ മുതലായ സ്ഥലങ്ങളെ ടോണ്‍ ചെയ്യാന്‍ സഹായിക്കുന്നു.
മൂന്ന് വിരലുകള്‍ കൊണ്ട് വലതു ഭാഗത്തെ കവിള്‍ത്തടങ്ങളെ വലിച്ചു നിവര്‍ത്താം. വേണമെങ്കിൽ കണ്ണുകള്‍ പൂട്ടിവയിക്കാം. 10 സെക്കന്‍ഡ് സമയത്തേക്ക് ഇതേ മാതിരി അനങ്ങാതെ നില്ക്കുക. അതിനുശേഷം ഇടത് കവിളില്‍ ഇതുപോലെതന്നെ ആവര്‍ത്തിക്കുക
ഒരു ടേബിള്‍സ്പൂണ്‍ ഒലീവ് ഓയിലോ ഗോതമ്പെണ്ണയോ, കൊക്കോ വെണ്ണയോ എടുക്കുക അതിലേക്ക് പൊടിച്ചെടുത്ത ഉലുവയോ ചേര്‍ത്തുകൊണ്ടുള്ള പേസ്റ്റ് ഉണ്ടാക്കിയെടുക്കാം. ഇത് കൊണ്ട് നിങ്ങളുടെ മുഖം നല്ലപോലെ മസാജ് ചെയ്യുക. മുഖത്തെ മസാജ് ചെയ്യാനായി തൊണ്ടുകളഞ്ഞ വെള്ളരിക്കയും ഉപയോഗിക്കാം.
പറ്റുന്ന അത്രയും വിശാലമായി നിങ്ങളുടെ വായ തുറന്നു പിടിക്കാന്‍ ശ്രമിക്കുക. 10 സെക്കന്‍ഡ് സമയം ഇങ്ങനെ പിടിച്ചു നിര്‍ത്തിയ ശേഷം വിശ്രമിക്കുക. ഇത് 10 വട്ടം ആവര്‍ത്തിക്കുക. ഇത് കവിള് വണ്ണം കുറയാന്‍ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക