ഒന്ന്…
വെള്ളം കുടിക്കുന്നത് വൃക്കകളിലെ വിഷാംശങ്ങളെ നീക്കാനും വൃക്ക ശുദ്ധീകരിക്കാനും സഹായകമാണ്. അതുപോലെ കിഡ്നി സ്റ്റോൺ വരാനുള്ള സാധ്യതയെ കുറയ്ക്കാനും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും ധാരാളം വെള്ളം കുടിക്കാം. ആരോഗ്യമുള്ള ഒരാൾ ഒരു ദിവസം 8 മുതല്‍ 10 ഗ്ലാസ് വെള്ളം കുടിക്കണമെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.
രണ്ട്…
രണ്ടാമതായി നാരങ്ങാ വെള്ളം ആണ് ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നാരങ്ങയിലെ സിട്രിക് ആസിഡ് വൃക്കകളിലെ കല്ലുകളെ തടയാനും വൃക്കകളെ ശുദ്ധീകരിക്കാനുംനാരങ്ങാവെള്ളം സഹായിക്കും.
മൂന്ന്…
ക്രാന്‍ബെറിയാണ് ഇനി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമായ ക്രാൻബെറി വൃക്ക ശുദ്ധീകരിക്കാൻ വളരെ നല്ലതാണ്.
നാല്…
നാലാമതായി ചീരയാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഗ്നീഷ്യവും മറ്റ് ധാതുക്കളും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ചീര വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്.
അഞ്ച്…
വെളുത്തുള്ളി, ഇഞ്ചി, മഞ്ഞള്‍ മുതലായവയാണ് അഞ്ചാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്റി ഓക്സിഡന്റുകളും അടങ്ങിയ ഇവ കഴിക്കുന്നതും വൃക്കകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
ആറ്…
അവസാനമായി ആപ്പിളാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ഇവയും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഉപകാരപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക