സംസ്ഥാനത്ത് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി പ്രവേശനത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു. ഹയർ സെക്കൻഡറി പരീക്ഷ അല്ലെങ്കിൽ തതുല്യ പരീക്ഷ വിജയിച്ചവർക്ക് പ്രവേശനത്തിന് അപേക്ഷിക്കാൻ സാധിക്കും. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം സാധ്യമാകുക. പ്രവേശനം ലഭിക്കുന്നതിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
ഏപ്രിൽ 30 വരെ ഓൺലൈനായി അപേക്ഷാ ഫീസ് അടയ്ക്കാവുന്നതാണ്. പ്ലസ് ടു അല്ലെങ്കിൽ തതുല്യ പരീക്ഷാ വിജയിക്കുകയോ സമാന മേഖലയിൽ ഡി വോക് നേടുകയോ ചെയ്തവർക്കാണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക. പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കുന്നതിന് പൊതു വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികളിൽ നിന്ന് 1200 രൂപയും പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികളിൽ നിന്ന് 600 രൂപയും ആണ് അപേക്ഷ ഫീസ് ഈടാക്കുക.
ഓൺലൈനായി വ്യക്തിഗത വിവരങ്ങൾ രേഖപ്പെടുത്തിയതിന് ശേഷം ഡൗൺലോഡ് ചെയ്ത ചെലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്ക് ശാഖ വഴിയോ ഓൺലൈൻ മുഖേനയോ അപേക്ഷ ഫീസ് അടക്കാവുന്നതാണ്. പ്രവേശനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 0471-2324396,2560327 എന്നീ ഫോൺ നമ്പറുകളിലോ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴിയോ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക