രോമാഞ്ചമെന്ന ഹിറ്റ് സിനിമക്ക് ശേഷം ജിത്തു മാധവൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ആവേശം. ഇന്ന് തിയേറ്ററുകളിൽ എത്തിയ സിനിമക്ക് വലിയ സ്വീകരയതയാണ് ലഭിക്കുന്നത്. ഫഹദ് ഫാസിലാണ് ചിത്രത്തിലെ നായകൻ എന്നതിനാൽ തന്നെ സിനിമ പ്രഖ്യാപിച്ചത് മുതൽ പ്രതീക്ഷയിലായിരുന്നു സിനിമ പ്രേമികൾ.
ആ പ്രതീക്ഷ ചിത്രം അതുപോലെ നിലനിർത്തിയെന്നാണ് റിപ്പോർട്ടുകളും കാണിക്കുന്നത്. ‘രംഗൻ’ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. “ഞാൻ എന്നെ ഇതുപോലെ അഴിച്ചുവിട്ട സിനിമ വേറെയില്ല,” എന്ന് തന്റെ കഥാപാത്രത്തെ പറ്റി ഫഹദ് നേരത്തെ പറഞ്ഞിരുന്നു.
മന്‍സൂര്‍ അലി ഖാന്, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, ഹിപ്സ്റ്റര്‍, മിഥുന് ജെ എസ്, റോഷന് ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
അൻവർ റഷീദ് എന്റർടൈൻമെന്റ്, ഫഹദ് ഫാസിൽ ആന്റ് ഫ്രണ്ട്സ് തുടങ്ങിയ ബാനറുകളിൽ അൻവർ റഷീദ്, നസ്രിയ നസീം എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സമീർ താഹിറാണ്. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് സുഷിൻ ശ്യാമാണ് സംഗീതം നൽകിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക