ഷെയ്ൻ നിഗം കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഹാൽ’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന ചിത്രം ജെ.വി.ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് ഒരുക്കുന്നത്. പ്രണയത്തിനും സംഗീതത്തിനും പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് നിഷാദ് കോയയാണ്.
വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം മെയ് ആദ്യ വാരം ആരംഭിക്കും. ‘മദ്രാസ്ക്കാരൻ’ എന്ന തമിഴ് ചിത്രം പൂർത്തിയാക്കി മെയ് ആദ്യ വാരം ഷെയ്ൻ കോഴിക്കോട് ആരംഭിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിൽ ജോയിൻ ചെയ്യും.
കോഴിക്കോട് കൂടാതെ മൈസൂർ, ജോർദാൻ തുടങ്ങിയ ഇടങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം പ്ലാൻ ചെയ്തിരിക്കുന്നത്. ഒരു കമ്പ്ലീറ്റ് എന്റർടൈനറായി ഒരുക്കുന്ന ചിത്രം മലയാളത്തിനു പുറമേ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട ഭാഷകളിൽ ഒരേ സമയം റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ പ്ലാൻ ചെയ്തിരിക്കുന്നത്.ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് കാർത്തിക് മുത്തു കുമാറും മനോഹരമായ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് നന്ദുവുമാണ്. സമീറ സനീഷിന്റേതാണ് കോസ്റ്റ്യൂംസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക