ചുട്ടുപൊള്ളുന്ന വേനൽ ചൂടിൽ ചര്‍മ്മം ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യമാണ്. കഠിനമായ ചൂടില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുക എന്നത് ഒരു ഭഗീരഥപ്രയത്നമായി ഇപ്പോള്‍ പലര്‍ക്കും മാറിയിട്ടുണ്ടാകും. ഇവിടെയാണ് തൈരിന്റെ ഗുണം നമ്മള് മനസിലാക്കേണ്ടത്.
അടുക്കളയിലെ ഒരു ഘടകം എന്നത് കൂടാതെ നിരവധി ഉപയോഗങ്ങളും ഗുണങ്ങളുമുണ്ട് തൈരിന്. ഇത് നിങ്ങളുടെ സൗന്ദര്യം വര്‍ധിപ്പിക്കാനായി മുഖത്തും ശരീരത്തിലും മുടിയിലും തേയ്ക്കാം. വേനല്‍ച്ചൂട് നമ്മെ വലയ്ക്കുന്ന ഘട്ടത്തിൽ, ചര്‍മ്മത്തിന്റെ സംരക്ഷണം അടിയന്തിരമായി ആവശ്യമാണ്. തിളക്കം നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് ചില എളുപ്പമുള്ള വഴികള്‍ തൈരുപയോഗിച്ച് പരീക്ഷിക്കാം.
തൈരും തേനും ഫേസ് പാക്ക്
തൈരും തേനും ചര്‍മ്മത്തെ മോയ്സ്ചറൈസ് ചെയ്യാന്‍ വളരെ ഗുണകരമാണ്. തൈര് ചര്‍മ്മത്തെ വൃത്തിയാക്കുന്നു. ഈ ഫെയ്സ് പായ്ക്ക് ഉണ്ടാക്കാന്‍, രണ്ട് ടീസ്പൂണ്‍ തൈര് എടുത്ത് അതില്‍ ഒരു ചെറിയ ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് മിനുസമാര്‍ന്ന പേസ്റ്റ് രൂപം ആകുന്നത് വരെ വരെ നന്നായി ഇളക്കുക. ഏകദേശം 10 മിനിറ്റ് മാസ്ക് മുഖത്ത് വയ്ക്കുക, ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകാം.
തൈരും സ്ട്രോബെറിയും
തൈരും സ്ട്രോബെറി ചേർത്ത് മിക്സ് ചെയ്ത ഫേസ് മാസ്ക് ചര്‍മ്മത്തിന് തിളക്കം നല്‍കുകയും മുഖക്കുരുവിനെതിരെ പോരാടുകയും ചെയ്യുന്നു.പായ്ക്ക് തയ്യാറാക്കാന്‍, ഒരു പാത്രത്തില്‍ രണ്ട് പഴുത്ത സ്ട്രോബെറി എടുത്ത് നന്നായി ചതച്ചെടുക്കുക. ഒരു ടീസ്പൂണ്‍ തേനും ഒരു ടീസ്പൂണ്‍ തൈരും ചേർത്ത് കൊടുക്കുക. ഇത് നന്നായി ഇളക്കി മുഖത്ത് പുരട്ടി 15 മിനിറ്റ് വെക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക