നിരവധി ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ജീരകം. അയണ്‍, പൊട്ടാസ്യം, മഗ്നീഷ്യം, കാത്സ്യം, വിറ്റാമിന്‍ എ, സി, ഇ, ആന്റി ഓക്സിഡന്റുകള്‍ തുടങ്ങിയവ ജീരകത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ഫൈബര്‍ ധാരാളം അടങ്ങിയ ജീരക വെള്ളം കുടിക്കുന്നത് വയര്‍ വീക്കം തടയാനും ഗ്യാസ് ഒഴിവാക്കാനും കുടലിന്റെ ആരോഗ്യത്തിനും നല്ലതാണ്.
രക്തത്തിലെ പ്രമേഹത്തിന്റെ അളവ് ഉയരുന്നത് തടയാനും ജീരക വെള്ളം സഹായിക്കും. പൊട്ടാസ്യം ധാരാളം അടങ്ങിയ ജീരക വെള്ളം കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെയും തടയും. ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ജീരകം രോഗ പ്രതിരോധശേഷി കൂട്ടാനും നല്ലതാണ്. മഗ്നീഷ്യം ധാരാളം അടങ്ങിയ ജീരക വെള്ളം കുടിക്കുന്നത് ഉറക്കമില്ലായ്മയെയും ഒഴിവാക്കും.
ഏറ്റവും പ്രധാനം, ജീരക വെള്ളം കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ ശ്രെമിക്കുന്നവർക്കും ഏറെ നല്ലതാണ്. ജീരകത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഈ നാരുകള്‍ വിശപ്പ് കുറയ്ക്കാനും ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് തടയാനും സഹായിക്കും.അതുപോലെ തന്നെയാണ് ഫൈബര്‍ അടങ്ങിയ ചിയ വിത്തുകളും വിശപ്പ് കുറയ്ക്കാനുംഅതുവഴി വണ്ണം കുറയ്ക്കാനും ഉതകുന്ന ഒന്നാണ്.
നൂറ് ഗ്രാം ചിയ വിത്തുകള്‍ കഴിക്കുന്നത് ആ ദിവസത്തെ മുഴുവന്‍ വിശപ്പിനെയും കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ന്യൂട്രീഷ്യന്മാര് നിർദ്ദേശിക്കുന്നത്. അതിനാല്‍ ജീരക വെള്ളത്തില്‍ ചിയ സീഡുകള്‍ ചേര്‍ത്ത് കുടിക്കുന്നത് വണ്ണം കുറയ്ക്കാനും വയര്‍ കുറയ്ക്കാനും ശ്രെമിക്കുന്നവർക്ക് വളരെയധികം സഹായകമാകും. ചിയാ സീഡും ഫൈബർ നിറഞ്ഞതാണ് . അതിനാല്‍ ജീരക വെള്ളത്തില്‍ ചിയ സീഡുകള്‍ ചേര്‍ത്ത് കുടിക്കുന്നത് ദഹനം എളുപ്പമാക്കാനും സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക