സന്ധികളിലെ വേദനയും ചലനങ്ങള്‍ക്ക് ബുദ്ധിമുട്ടും നേരിടുന്നതുമാണ് സന്ധിവാതത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. കുറച്ചുസമയം മുട്ടുകുത്തി നിന്നാലോ ഇരുന്നാലോ വീണ്ടും എഴുന്നേൽക്കാൻ ബുദ്ധിമുട്ടുണ്ടാവുക എന്നതൊക്കെ സന്ധിവാതത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്.
സന്ധിയെ ബാധിക്കുന്ന നീർക്കെട്ടിനെയാണ് ആർത്രൈറ്റിസ് അഥവാ സന്ധിവാതം എന്ന് പറയുന്നത്.
സന്ധിവാതമുള്ളവര്‍ നിർബന്ധമായും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…
1. ഫാറ്റി ഫിഷാണ് ആദ്യമായി ഈ പട്ടികയില്‍ വരുന്നത്. ഒമേഗ 3 ഫാറ്റി ആസിഡും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയ സാല്‍മണ്‍, മത്തി പോലെയുള്ള ഫാറ്റി ഫിഷ് കഴിക്കുന്നത് മുട്ടുവേദനയും സന്ധിവേദനയും ഒഴിവാക്കാനും സന്ധിവാതത്തിന്റെ മറ്റ് ലക്ഷണങ്ങളില്‍ നിന്നും ആശ്വാസം നേടാനും ഉത്തമമാണ്.
2. ബെറി പഴങ്ങളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഇടം പിടിക്കുന്നത്. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി, ബ്ലാക്ക്ബെറി തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് സന്ധിവാതത്തിന്റെ ലക്ഷണങ്ങളിൽ നിന്ന് ആശ്വാസം നേടാൻ സഹായിക്കും.
3. ഇലക്കറികളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും മിനറലുകളും അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും സന്ധിവാതമുള്ളവര്‍ക്ക് ഉപകാരപ്പെടും.
4. മഞ്ഞളാണ് നാലാമതായി ഈ പട്ടികയില്‍ വരുന്നത്. ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ മഞ്ഞള്‍ സന്ധിവാതത്തിന്റെ ലക്ഷണങ്ങളില്‍ നിന്നും മുക്തി നേടാൻ സഹായിക്കും.
5.ഇഞ്ചിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചിയും സന്ധിവാതമുള്ളവര്‍ക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ അത്യുത്തമമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക