എയർ ഇന്ത്യയുടെ ദുബായിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കി. തുടർച്ചയായി വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുന്നതു മൂലം ദുബായിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നതായി എയർ ഇന്ത്യ അറിയിച്ചു. ഉടൻ തന്നെ തടസ്സങ്ങൾ നീക്കം ചെയ്ത ശേഷം സർവീസ് പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
എയർ ഇന്ത്യയിൽ ഏപ്രിൽ 21 വരെ ബുക്ക് ചെയ്ത മുഴുവൻ യാത്രക്കാർക്കും റീ ഷെഡ്യൂളിൽ ഇളവു നൽകുമെന്നും റീഫണ്ട് നൽകുമെന്നും എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിന് http://airindia.com എന്ന എയർ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേനയോ 011-69329333/ 011-69329999 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ് എന്നും എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്.
ഇതു കൂടാതെ ടെൽ അവീവിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളും മിഡിൽ ഈസ്റ്റിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് എയർ ഇന്ത്യ റദ്ദ് ചെയ്തിട്ടുണ്ട്. തങ്ങൾ മുൻഗണന നൽകുന്നത് യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണെന്നും എയർ ഇന്ത്യ ഈ വിഷയത്തിൽ പ്രതികരണം രേഖപ്പെടുത്തി രംഗത്ത് വരികയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക