സ്ത്രീ ശരീരത്തിലെ സ്വഭാവിക പ്രക്രിയയാണ് ആര്‍ത്തവം. ആര്‍ത്തവ ദിനങ്ങളില്‍ വയറ്റ് വേദനയോ മറ്റ് അസ്വസ്ഥകളോ അനുഭവപ്പെടുന്നത് സ്വാഭാവികമായ കാര്യമാണ്.
നടുവേദന, വയറുവേദന, തലവേദന, വിഷാദം, ദേഷ്യം, സ്തനങ്ങള്‍ക്ക് വേദന, ഛര്‍ദ്ദി, തുടങ്ങിയ എന്തെല്ലാം വിഷമഘട്ടങ്ങളിലൂടെയാണ് ആര്‍ത്തവസമയത്ത് ഓരോ സ്ത്രീകളും കടന്നു പോകേണ്ടി വരുന്നത്.
ആര്‍ത്തവ സമയത്തുണ്ടാകുന്ന ശരീരവേദനയുടെ കാഠിന്യം ഓരോ ആളുകളെ അനുസരിച്ചായിരിക്കും. ആര്‍ത്തവ വേദന കുറയ്ക്കാന്‍ പലരും മരുന്ന് കഴിക്കുന്നത് ഡോക്ടറുടെ നിര്‍ദ്ദേശം ഇല്ലാതെയാണ്. ഇത് ഭാവിയില്‍ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകും.
ആര്‍ത്തവ വേദന കുറയ്ക്കാൻ ഹെര്‍ബല്‍ ടീ നല്ലതാണ്. പുതിന, ചമോമില്‍ തുടങ്ങിയ രുചികളെല്ലാം ഒരേ രീതിയില്‍ പരീക്ഷിക്കാം. അതുപോലെ, ജീരകം ചേര്‍ത്ത ചായയും വളരെ നല്ലതാണ്.
ആര്‍ത്തവചക്രത്തില്‍ രക്തനഷ്ടം കാരണം ഉണ്ടാകുന്ന ബലഹീനത ഇല്ലാതാക്കാൻ ശര്‍ക്കര ഫലപ്രദമാണെന്ന് ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് കെമിക്കല്‍ സ്റ്റഡീസ് പറയുന്നു. സോഡിയം, പൊട്ടാസ്യം തുടങ്ങിയ അവശ്യ പോഷകങ്ങള്‍ ശര്‍ക്കരയില്‍ ഉൾപ്പെടുന്നു. കൂടാതെ, ഗര്‍ഭാശയ മലബന്ധം ശമിപ്പിക്കാൻ സഹായിക്കുന്ന ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റിസ്പാസ്മോഡിക് ഗുണങ്ങളും ഇതിന് ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക