വീട്ടിലെ എലിശല്യം ഒരു പേടി സ്വപ്നം തന്നെയാണ്. എലികൾക്ക് എവിടെ വേണമെങ്കിലും ഒളിക്കാനും ഓടാനും കഴിയും. മാത്രമല്ല ഭക്ഷണങ്ങളും വസ്ത്രങ്ങളും നശിപ്പിക്കാനും രോഗങ്ങൾ പരത്തുന്നതിനും എലികൾക്ക് സാധിക്കും. എലിയുടെ മലവിസർജനം എലിപ്പനി പകരാൻ കാരണമാകുന്നു. റാറ്റ്ട്രാപ്പുകൾ ഉണ്ടെങ്കിലും, പ്രകൃതിദത്തമായി വീട്ടുവൈദ്യങ്ങളുപയോഗിച്ച് എലികളെ നിഷ്പ്രയാസം തുരത്താൻ വളരെ ഫലപ്രദമാണ്.
എലികളെ ഒഴിവാക്കുന്നതിന് ചില വീട്ടുവൈദ്യങ്ങൾ
പെപ്പർമിൻ്റ് ഓയിൽ
പെപ്പർമിന്റ് ഓയിലിന്റെ രൂക്ഷമായ മണം എലികൾക്ക് സഹിക്കാൻ പറ്റില്ല, അതാണ് അവയെ അകറ്റാൻ സഹായിക്കും. നിങ്ങൾ ചെയ്യേണ്ടത് എന്തെന്നാൽ, ഒരു ചെറിയ കഷ്ണം പഞ്ഞി അല്ലെങ്കിൽ കോട്ടൺ തുണിയിൽ കുറച്ച് പെപ്പർമിൻ്റ് ഓയിൽ പുരട്ടുക, ഇനി നിങ്ങളുടെ വീട്ടിലെ സാധ്യമായ എല്ലാ മുക്കിലും മൂലയിലും, പ്രത്യേകിച്ച് പൈപ്പുകൾ, ഡ്രെയിനുകൾ പോലുള്ള എലിശല്യം രൂക്ഷമായ പ്രദേശങ്ങളിൽ ഇത് തടവുക. ആഴ്ചയിൽ ഒന്നിലധികം ദിവസം ഇത് ആവർത്തിക്കുക. ഉറപ്പായും എലി ശല്യം ഒഴിവാകും.
കുരുമുളക് പൊടി
മുമ്പ് ഉപയോഗിച്ച അതേ യുക്തിയാണ് ഇവിടെയും പ്രയോഗിക്കേണ്ടത്. കുരുമുളക് പൊടിയുടെ കടുത്ത ഗന്ധത്തെ എലികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഇത് അവരുടെ ശ്വാസോച്ഛ്വാസത്തെ തടസ്സപ്പെടുത്തുന്നുവെന്നാണ് പറയപ്പെടുന്നത്. അത്കൊണ്ട് തന്നെ വീടിന്റെ പുറത്ത് കുരുമുളക് പൊടി വിതറുന്നത് നല്ലൊരു മാർഗമാണ്. ശ്രദ്ധിക്കുക, വീടിന്റെ ഉള്ളിൽ കുരുമുളക് പൊടി വിതറുമ്പോൾ അത് നമുക്കും പ്രയാസമുണ്ടാക്കിയേക്കും, അത്കൊണ്ട് തന്നെ വീടിന്റെ ഉള്ളിൽ വിതറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക…
ഉള്ളി
എലികളെ തുരത്താൻ ഉള്ളി തീർച്ചയായും ഫലപ്രദമാണ്. ഉള്ളിയുടെ രൂക്ഷഗന്ധം എലികളെ ഓടിക്കുന്നു, അതിനാലാണ് അവ സജീവമായ എല്ലാ സ്ഥലങ്ങളിലും ഉള്ളി മുറിച്ച് വെക്കാൻ പറയുന്നത്. എന്നിരുന്നാലും, ഈ കഷ്ണങ്ങൾ ചീഞ്ഞഴുകിപ്പോകാൻ സാധ്യതയുള്ളതിനാൽ ഓരോ രണ്ട് ദിവസത്തിലും നിങ്ങൾ പഴയ ഉള്ളികൾ മാറ്റി പുതിയത് വെക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക