നല്ല തെളിഞ്ഞ കടലും അതിലും ഭംഗിയേറിയ തീരപ്രദേശവുമായി ഇന്ത്യയിലെ മനോഹരമായ വാട്ടർ ടൂറിസ്റ്റ് കേന്ദ്രമാണ് ലക്ഷദ്വീപ്. ഇപ്പോൾ ആഗോള വിനോദസഞ്ചാരികളുടെ ശ്രദ്ധയാകര്ഷിച്ചിരിക്കുകയാണ് ലക്ഷദ്വീപ്. യാത്രയ്ക്ക് ലക്ഷദ്വീപ് തിരഞ്ഞെടുക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കണം. പല തരത്തിലുള്ള വിചിത്രമായ സസ്യജന്തുജാലങ്ങൾ മുതൽ കൗതുകമുണർത്തുന്ന സാഹസിക വിനോദങ്ങൾ വരെ ലക്ഷദ്വീപിന് സ്വന്തമാണ്. അതിലെല്ലാം പ്രധാനം വിട്ടുപോകാൻ പാടില്ലാത്ത ഈ മനോഹരമായ ഡെസ്റ്റിനേഷനുകളാണ്…
മിനിക്കോയ് ദ്വീപിൽ ബോട്ട് സവാരി
ലക്ഷദ്വീപ് ദ്വീപുകളിലെ മനോഹരമായ പ്രദേശമാണ് മിനിക്കോയ് ദ്വീപ്. 10.6 കിലോമീറ്ററിൽ വിസ്തരിച്ച് കിടക്കുന്ന മിനിക്കോയ്,ആന്ത്രോത്ത് കഴിഞ്ഞാൽ വലിയ ദ്വീപാണ്. മിനിക്കോയിലേക്കുള്ള ഏക വഴി കപ്പൽ യാത്രയാണ്. മിനിക്കോയിലെ കടലിന് ടർക്കോയ്സ് ബ്ലൂ നിറമാണെന്നതാണ് ആ ദ്വീപിനെ സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട കേന്ദ്രമാക്കുന്നത്. ഒപ്പം വെളുത്ത നിറത്തിലുള്ള മണലും. ലക്ഷദ്വീപിലെത്തിയാൽ മിനിക്കോയ് ദ്വീപിലൂടെയുള്ള ബോട്ട് യാത്ര വിട്ടകളയരുത്.
അഗത്തി ദ്വീപിലെ സ്നോർക്കെല്ലിംഗ്
വിനോദയാത്രകൾക്ക് താല്പര്യമുണ്ടോ? അത് കുറച്ച സാഹസികമാക്കിയാലോ ? എങ്കിൽ അഗത്തി ദ്വീപാണ് ബെസ്റ്റ് ഡെസ്റ്റിനേഷൻ. ആഴം കുറഞ്ഞ തീരങ്ങളും വർണ്ണശബളമായ പാറകളുമുള്ല അഗ്തതി സ്നോർക്കെല്ലിംഗിന് ആണ് ഏറ്റവും അനുയോജ്യം. ലക്ഷദ്വീപിലെ അഗത്തി ദ്വീപിലെത്താൻ കൊച്ചിയിൽ നിന്ന് കപ്പൽ യാത്രയിലൂടെയോ വിമാനത്തിലൂടെയോ സാധ്യമാകും.
കൽപേനി ദ്വീപിന്റെ വാസ്തുവിദ്യാ വിസ്മയങ്ങൾ
കൽപേനിയിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്അ തിശയിപ്പിക്കുന്ന വാസ്തുവിദ്യാ വിസ്മയങ്ങളാണ്. കൂടാതെ, സ്കൂബ ഡൈവേഴ്സിന്റെ പ്രിയ കേന്ദ്രമാണ് കൽപേനി ദ്വീപ്
കടമത്ത് ദ്വീപ്
കടമത്ത് ദ്വീപ് കടൽ ജീവജാലങ്ങൾക്ക് പേരുകേട്ട ദ്വീപാണ്. ഫിഷിംഗ് ടൂറിസത്തിന് അനുയോജ്യമാണ് സമുദ്ര സമ്പന്നമായ ഈ ദ്വീപ്. അഗത്തി ദ്വീപിൽ നിന്ന് കടമത്തിലേക്ക് ഹെലികോപ്റ്റർ യാത്ര സാധ്യമാണ്. കടമത്ത് മികച്ച ചോയിസാണ് ലക്ഷദ്വീപിലെ പ്രാദേശിക വിഭവങ്ങൾ ആസ്വദിക്കാൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക