ശോഭന എന്നായിരിക്കും ഏറ്റവും പ്രിയപ്പെട്ട നായിക ആരാണെന്ന് ചോദിച്ചാൽ പലരുടെയും ഉത്തരം.മലയാളത്തിലെ ഓരോ വേഷവും അത്രമേൽ സുന്ദരമായാണ് ശോഭന കൈകാര്യം ചെയ്തത്. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ ശോഭന നടത്തിയ തിരിച്ചുവരവ് നാല് വർഷങ്ങൾക്ക് മുമ്പ് മലയാളത്തിന് മറ്റൊരു ഹിറ്റ് കൂടെ സമ്മാനിച്ചിരുന്നു.ശോഭന സിനിമയിൽ അരങ്ങേറിയത് ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘ഏപ്രിൽ 18’ എന്ന ചിത്രത്തിലൂടെയാണ്.അന്ന് 13 വയസായിരുന്നു പ്രായം ചിത്രത്തിൽ നായികയായി എത്തിയ ശോഭനയ്ക്ക്.സംവിധായകൻ വിജി തമ്പി ഇപ്പോഴിതാ ആ സിനിമയിൽ അഭിനയിക്കാനെത്തിയ ശോഭനയുടെ അന്നത്തെ പെരുമാറ്റത്തെ കുറിച്ച് തുറന്നുപറയുകയാണ്.
വിജി തമ്പിയുടെ വാക്കുകൾ…
ഏപ്രിൽ 18 ശോഭന ആദ്യമായിട്ട് അഭിനയിക്കുന്ന സിനിമയാണ്.സുകുമാരി ചേച്ചിയായിരുന്നു ശോഭന ആ സിനിമയിലേക്ക് വരാനുള്ള കാരണം.ശോഭന ചേച്ചിയുടെ ബന്ധുവാണ്. അന്ന് ശോഭനയ്ക്ക് 13 അല്ലെങ്കിൽ 14 വയസോ മാത്രമേ ഉള്ളൂ പ്രായം.അന്ന് കുട്ടിത്തം മാറാത്ത അവസ്ഥയായിരുന്നു.ബാലചന്ദ്രമേനോൻ സാറിന്റെ ഭാര്യയായിട്ട് സാരിയൊക്കെ ഉടുത്ത് ശോഭന എത്തുന്നത് ആ സമയത്താണ്.ശോഭന സാരിയുടുക്കുന്നത് ആദ്യമായിട്ടാണെന്ന് ആണ് എന്റെ വിശ്വാസം.
മേനോൻ സാറും ശോഭനയുമായും ഒരു സീൻ എടുത്തുകൊണ്ടിരിക്കുകയാണ് ഒരു ദിവസം. ഭാര്യയായ ശോഭനയുമായി ഒരു ഫംഗ്ഷന് പോകുന്നതാണ് സീൻ.ശോഭനയുടെ സാരി മേനോൻ സാർ ശരിയാക്കിക്കൊടുക്കുന്ന ഷോട്ടായിരുന്നു അത്.ശോഭന കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോൾ സാറിന് വലിയ ദേഷ്യം വന്നു. ദേഷ്യപ്പെട്ട് അദ്ദേഹത്തിനെ കണ്ടിട്ടുള്ള അപൂർവം സന്ദർഭങ്ങളിൽ ഒന്നായിരുന്നു. അന്ന് അദ്ദേഹം അവിടെ നിന്നും പോയത് കയ്യിലുണ്ടായിരുന്ന ചായയും ബിസ്കറ്റും വലിച്ചെറിഞ്ഞുകൊണ്ടാണ്. സുകുമാരിച്ചേച്ചി ഇതിനു ശേഷം ശോഭനയെ വിളിച്ച് കാര്യങ്ങൾ എല്ലാം പറഞ്ഞു മനസിലാക്കി’.
പ്രതികരിക്കാൻ ഇവിടെ എഴുതുക