ഇന്ന് മിക്ക ഭക്ഷണങ്ങൾ തയ്യാറാക്കാനും ബേക്കിങ് സോഡ ഉപയോഗിക്കാറുണ്ട്. ബേക്കിങ് സോഡ ആരോഗ്യകരമാണോയെന്ന കാര്യത്തിൽ പലർക്കും സംശയമുണ്ട്. എന്നാൽ ബേക്കിങ് സോഡ ചെറിയ അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊണ്ട് പ്രശ്നം ഇല്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്.
ബേക്കിങ് സോഡയ്ക്ക് പ്രകൃതിദത്ത ആന്റാസിഡായി പ്രവർത്തിക്കാനും വയറിലെ അധിക ആസിഡിനെ നിർവീര്യമാക്കാനും കഴിയും. ഇത് നെഞ്ചെരിച്ചിൽ, ആസിഡ് റിഫ്ലക്സ്, ദഹനക്കേട് എന്നിവയിൽ നിന്ന് താൽക്കാലിക ആശ്വാസം നൽകും.
ബേക്കിങ് സോഡ ഭക്ഷണത്തിലെ പോഷകങ്ങളെ നശിപ്പിക്കില്ല.
എന്നാൽ ദന്തസംരക്ഷണത്തിലും ബേക്കിങ് സോഡ ഉള്‍പ്പെടുത്തുന്നത് പല്ലിന്റേയും മോണയുടേയും ആരോഗ്യത്തിന് നല്ലതാണ്. ശ്വാസത്തിന് ഉന്മേഷം നല്‍കുന്നതോടൊപ്പം ഇതിന്റെ ആന്റി-ബാക്ടീരിയല്‍, ആന്റി-മൈക്രോബിയല്‍ സവിശേഷതകള്‍ പല്ലിനെ വെളുപ്പിക്കും. അതിനാല്‍ മൗത്ത്വാഷിന് പകരം എന്ന നിലയില്‍പ്പോലും ബേക്കിങ് സോഡ ഉപയോഗിക്കാന്‍ കഴിയും.
അതേസമയം, ബേക്കിങ് സോഡയിൽ സോഡിയം കൂടുതലായതിനാൽ അമിതമായി ഉപയോഗിക്കുന്നത് ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥയ്ക്കും ചിലപ്പോൾ രക്താതിമർദത്തിനും കാരണമാകും. മിക്കവാറും എല്ലാ ദിവസവും ബേക്കിങ് സോഡ കഴിക്കുന്നത് ചിലരിൽ ആൽക്കലോസിസിലേക്ക് നയിച്ചേക്കാം, അതായത്, ഇത് ശരീരത്തിന്റെ ആസിഡ്-ബേസ് ബാലൻസ് തടസപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക