കുഞ്ചാക്കോ ബോബൻ, പ്രിയാമണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിത്തു അഷറഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി. സംവിധായകൻ ഷാഹി കബീർ തിരക്കഥ എഴുതിയ സിനിമ ഇമോഷണൽ ക്രൈം ത്രില്ലർ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്.
മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ടും ഗ്രീൻ റൂം പ്രൊഡക്ഷൻസിന്റെ ബാനറിൽ സിബി ചാവറയും രഞ്ജിത്ത് നായരും ചേർന്നാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ നിർമാണം. ‘പ്രണയ വിലാസം’ എന്ന ചിത്രത്തിന് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നാകുന്നു എന്ന പ്രത്യേകതയും ഉണ്ട്. ‘കണ്ണൂർ സ്ക്വാഡ്’ന്റെ സംവിധായകൻ റോബി വർഗീസ് രാജാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.
ജഗദീഷ്, മനോജ് കെയു, ശ്രീകാന്ത് മുരളി, വൈശാഖ് ശങ്കർ, റംസാൻ, അനുനാഥ്, ലേയ മാമ്മൻ, ഐശ്വര്യ, ഉണ്ണി ലാലു, ജയ കുറുപ്പ്, അമിത് ഈപൻ, വിഷ്ണു ജി വാരിയർ, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ചമൻ ചാക്കോയാണ് ചിത്രസംയോജനം. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ജേക്സ് ബിജോയ്, പ്രൊഡക്ഷൻ ഡിസൈൻ: ദിലീപ് നാഥ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക