വൺപ്ലസ് ‘നോർഡ് സിഇ4’ മിഡ് റേഞ്ച് സ്മാർട് ഫോൺ വാങ്ങാനാഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് പുറത്തിറക്കിയിരിക്കുന്നത്. സിഇ എന്നാൽ കോർ എഡിഷൻ.കുറഞ്ഞ വിലയിൽ വൺപ്ലസിന്റ മികവുകൾ എത്തിക്കുന്ന സീരീസ് ആണിത്.24,999 രൂപയാണ് 8 ജിബി റാം,128 ജിബി സ്റ്റോറേജ് വേരിയന്റിനു വില, 8 ജിബി റാം– 256 ജിബി സ്റ്റോറേജ് ഓപ്ഷന് 26,999 രൂപയും.
ഇളം പച്ച ഷെയ്ഡുള്ള സെലഡൻ മാർബിൾ, ഡാർക് ക്രോം നിറങ്ങളിൽ ലഭിക്കുന്ന സിഇ4 കാഴ്ചയിൽ സിംപിൾ ഫോൺ ആണ്. പിൻഭാഗത്ത് ക്യാമറ മൊഡ്യൂൾ ഗുളിക രൂപത്തിലാണ്, 2 ക്യാമറകളും ഒരു ഫ്ലാഷും.ചതുരവടിവിൽ ആണെങ്കിലും പിടിക്കുമ്പോൾ വിരലുകൾക്കു ബുദ്ധിമുട്ടുണ്ടാക്കില്ല.കനം 0.84 സെന്റിമീറ്റർ മാത്രമാണ്.186 ഗ്രാം ഭാരം.സിലിക്കൺ കവർ ഫോണിനൊപ്പം ലഭിക്കുന്നുണ്ട് ,അത് ഉപയോഗിച്ചാൽ ഉപയോഗിക്കാൻ കൂടുതൽ സുഖകരം.
ഐപി54 റേറ്റിങ് ആണ് പൊടിയും വെള്ളവും ഫോണിലേക്കു കയറുന്നതു പ്രതിരോധിക്കുന്ന കാര്യത്തിൽ സിഇ4ന്.6.7 ഇഞ്ച് ഫ്ലാറ്റ് അമൊലെഡ് ഡിസ്പ്ലേയാണ്. 120 ഹെട്സ് വരെ സ്ക്രീൻ റിഫ്രഷ് റേറ്റ്. വെയിലിൽ നിൽക്കുമ്പോഴും സ്ക്രീൻ കാണാൻ പ്രയാസമില്ല.ടച്സക്രീൻ വിരൽ അൽപം നനഞ്ഞിരുന്നാലും മഴ പൊടിയുന്നിടത്തു നിൽക്കുമ്പോഴുമൊക്കെ പ്രവർത്തിപ്പിക്കാം;വൺപ്ലസ് ഇതിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നത് അക്വാടച് ടെക്നോളജിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക