മുംബൈ: ജിയോസിനിമ പ്രീമിയം സ്ട്രീമിംഗിംഗ് കണ്ടന്റുകളില്‍ ആളുകളെ കൂടുതലായി ലഭിക്കാന്‍ ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് പരസ്യരഹിത സ്ട്രീമിംഗ് അനുവദിക്കുന്നതിന് പ്രതിമാസം 29 മുതൽ ആരംഭിക്കുന്ന സബ്സ്ക്രിപ്ഷൻ പ്ലാനുകൾ അവതരിപ്പിച്ചു.
നിലവിൽ, ജിയോ സിനിമ അവരുടെ എല്ലാ ഉപയോക്താക്കൾക്കും അവര്‍ കാണുന്ന കണ്ടന്റില്‍ പരസ്യം കാണിക്കുന്നുണ്ട്.ഇതേ അനുഭവമാണ് വൂട്ടിൽ നിന്ന് ജിയോ സിനിമയില്‍ എത്തിയ സബ്സ്ക്രൈബർമാര്‍ക്കും നല്‍കുന്നത്.
ഷോകൾക്കും സിനിമകൾക്കും ഇടയിൽ പരസ്യങ്ങൾ നെറ്റ്ഫ്ലിക്സ്, ആമസോൺ തുടങ്ങിയ എതിരാളികളായ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകൾ കാണിക്കാറില്ല. എന്നാൽ അവ ജിയോ സബ്സ്ക്രിപ്ഷൻ പ്ലാനുകളേക്കാൾചെലവ് കൂടിയവയാണ്.
ഇന്ത്യൻ കുടുംബങ്ങളെ ഉദ്ദശിച്ച് പ്രതിമാസം 89 എന്ന നിരക്കിൽ ഒരേസമയം 4 സ്ക്രീനുകൾ ആക്സസ് നല്കുന്ന അധിക ആനുകൂല്യം വാഗ്ദാനം ചെയ്യുന്ന ‘ഫാമിലി’ പ്ലാനും ജിയോ പ്രഖ്യാപിച്ചിട്ടുണ്ട്.ഇപ്പോൾ ‘ഫാമിലി’ പ്ലാനിന്റെ എല്ലാ അധിക ആനുകൂല്യങ്ങളും നിലവിലുള്ള ജിയോസിനിമ പ്രീമിയം അംഗങ്ങൾക്ക് അധിക ചെലവില്ലാതെ ആസ്വദിക്കാനാകും. സൗജന്യമായി ഇപ്പോൾ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് ഉൾപ്പെടെയുള്ള സ്പോർട്സ് ഉള്ളടക്കം പരസ്യത്തോടെ തുടർന്നും ലഭ്യമാകും എന്നും ജിയോ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക