നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് വെളുത്തുള്ളി. വിറ്റാമിന്‍ സി, കെ, ഫോളേറ്റ്, മാംഗനീസ്, സെലിനിയം, നാരുകള്‍, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍, പൊട്ടാസ്യം ഉള്‍പ്പെടെയുള്ള നിരവധി ആന്റി ഓക്സിഡന്റുകള്‍ വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്.
- വെളുത്തുള്ളിയിലെ അലിസിൻ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. രാത്രിയിൽ ഒരു അല്ലി വെളുത്തുള്ളി കഴിക്കുന്നത് രക്തം കട്ടപിടിക്കുന്നതിനുള്ള സാധ്യത കുറയ്ക്കും.
- വെളുത്തുള്ളി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകാനും സഹായിക്കുന്നു.
- വെളുത്തുള്ളി കഴിക്കുന്നത് ഊർജം വർധിപ്പിക്കുന്നു. വ്യായാമം ചെയ്യുന്നതിന് ആവശ്യമായ ഊർജം ലഭിക്കുന്നതിന് ഇത് മികച്ചതാണ്.
- വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്സിഡന്റുകളും അടങ്ങിയ വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. തുമ്മല്‍, ജലദോഷം, ചുമ എന്നിവയുടെ ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാന്‍ വെളുത്തുള്ളിക്ക് കഴിയും.
- വെളുത്തുള്ളി ദിവസവും കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇവ രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും കുറയ്ക്കാന്‍ സഹായിക്കും. ഇതിന്റെ ഫലമായി ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കുറഞ്ഞേക്കാം.
- ശ്വാസകോശ സംബന്ധമായ വിഷമതകള്‍ക്കും വെളുത്തുള്ളി ആശ്വാസമാകും. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ ആണ് ഇതിന് സഹായിക്കുന്നത്. അതിനാല്‍ മഞ്ഞുകാലത്ത് വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്താം.
- ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ വെളുത്തുള്ളി കഴിക്കുന്നത് ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാനും സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക