കണ്ണുകളുടെ ആരോഗ്യം പോഷകങ്ങളുടെ അപര്യാപ്തതമൂലം മോശമാകാം.കണ്ണുകളുടെ ആരോഗ്യത്തിനായി വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് ഏറെ പ്രധാനമാണ്. അത്തരത്തില്‍ കണ്ണുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില നട്സുകളെയും ഡ്രൈ ഫ്രൂട്ട്സുകളെയും അറിയാം…
ഒന്ന്…
ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത് ബദാം ആണ്.ഒമേഗ 3 ഫാറ്റി ആസിഡും വിറ്റാമിന്‍ ഇയും ധാരാളം അടങ്ങിയതാണ് ബദാം. ഇവ കാഴ്ചശക്തി വർധിപ്പിക്കാനും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
രണ്ട്…
വാള്‍നട്സ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ വാള്‍നട്സ് പതിവായി കഴിക്കുന്നതും കാഴ്ചശക്തിക്കും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
മൂന്ന്…
അണ്ടിപരിപ്പാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്ളത്.സിങ്ക് ധാരാളം അടങ്ങിയ അണ്ടിപരിപ്പ് കഴിക്കുന്നതും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഉതകും.
നാല്…
ഉണക്കമുന്തിരിയാണ് നാലാമതായി ഈ പട്ടികയില്‍ സ്ഥാനം പിടിച്ചത്.ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഉണക്കമുന്തിരി കഴിക്കുന്നതും കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
അഞ്ച്…
അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത് ആപ്രിക്കോട്ടാണ്. ബീറ്റാ കരോട്ടിനും വിറ്റാമിന്‍ എയും അടങ്ങിയ ആപ്രിക്കോട്ട് കഴിക്കുന്നതും കണ്ണുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
ആറ്…
ഈന്തപ്പഴമാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ അടങ്ങിയ ഈന്തപ്പഴം ശീലമാക്കുന്നത് കണ്ണുകള്‍ക്ക് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക