തൈര് നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ്.ഒരു മികച്ച പ്രോബയോട്ടിക് ഭക്ഷണം ആണ് കാത്സ്യം, വിറ്റാമിൻ ബി-2, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ തൈര്.തൈര് കുടലിന്റെ ആരോഗ്യത്തെ സംരക്ഷിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. അതേസമയം, തൈരിനൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കരുതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അത്തരത്തില്‍ തൈരിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത ചില പച്ചക്കറികളെ പരിചയപ്പെടാം.
ഒന്ന്…
ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത് തക്കാളിയാണ്. തക്കാളി അസിഡിക് ആണ്. തൈരില്‍ ലാക്ടിക് ആസിഡും അടങ്ങിയിട്ടുണ്ട്.അത്കൊണ്ട് തൈരിനൊപ്പം തക്കാളി കഴിക്കുന്നത് ചിലരുടെ വയറില്‍ അസ്വസ്ഥതകള്‍ ഉണ്ടാകാനും അസിഡിറ്റി ഉണ്ടാകാനും ദഹനക്കേടിനും കാരണമാകും. അങ്ങനെയുള്ളവർ തൈരിനൊപ്പം തക്കാളി കഴിക്കരുത്.
രണ്ട്…
വെള്ളരിക്കയാണ് രണ്ടാമതായി ഈ പട്ടികയില്സ്ഥാനം പിടിക്കുന്നത്.വെള്ളം ധാരാളം അടങ്ങിയ ഇവയും
തൈരിനൊപ്പം കഴിക്കുന്നത് ചിലരില്‍ ദഹനക്കേടിന് കാരണമാകാം.
മൂന്ന്…
പാവയ്ക്കയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്ളത്. തൈരിനൊപ്പം പാവയ്ക്ക കഴിക്കുന്നതും ചിലരില്‍ ദഹന പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം.
നാല്…
നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത് ഉള്ളിയാണ്. തൈര് തണുപ്പാണ്.എന്നാല്‍ ഉള്ളി ശരീരത്തെ ചൂടാക്കും.ചിലരുടെ ചര്‍മ്മത്തില്‍ ചൂടും തണുപ്പും കൂടി ചേരുമ്പോള്‍ അലര്‍ജി ഉണ്ടാക്കാം. ദഹനക്കേടിനും കാരണമാകും. അതിനാല്‍ തൈരിനൊപ്പം ഉള്ളി ചേര്‍ക്കുന്നത് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.
അഞ്ച്…
ചീരയാണ് അവസാനമായി ഈ പട്ടികയില്‍ സ്ഥാനം പിടിക്കുന്നത്.തൈരിനൊപ്പം ചീര കഴിക്കുന്നതും ചിലരില്‍ ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക