ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഹൃദയം, തലച്ചോര്‍, വൃക്ക എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിനും മികച്ച പച്ചക്കറികളിൽ ഒന്നാണ് കോവയ്ക്ക. ശരീരത്തിലെ മാലിന്യത്തെ ഇല്ലാതാക്കി ശരീരം സുരക്ഷിതമായി സംരക്ഷിക്കാനുള്ള കഴിവും ഇതിനുണ്ട് . കൂടാതെ പ്രോട്ടീന്‍, വിറ്റാമിന്‍ സി എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു.
ഉദര രോഗത്തിന് പ്രതിവിധിയും, ദഹനശക്തി വർധിപ്പിക്കാനും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും കിഡ്നി സ്റ്റോൺ മൂത്രത്തിലൂടെ അലിഞ്ഞു പോകുന്നതിനും അലർജി, അണുബാധ എന്നീ രോഗങ്ങൾ ഇല്ലാതാക്കാനും കോവയ്ക്ക നല്ല ഒരു ആഹാരമായി ഉപയോഗിക്കാം.
ധാരാളം ജലാംശം അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിന് കുളിർമ നൽകുന്നതിനും അമിത ക്ഷീണം കുറയ്ക്കാനും സഹായിക്കുന്നു. ഏറ്റവും എടുത്ത് പറയേണ്ട ഒന്ന് പ്രമേഹ രോഗികൾക്ക് ഇൻസുലിന്‍ പകരമായി കോവൽ ഇലയുടെ നീര്, വേരിൽ നിന്നുള്ള സത്ത് എന്നിവ ഉപയോഗിക്കാം എന്നതാണ്.
കോവയ്ക്ക വച്ച് ധാരാളം വിഭവങ്ങൾ ഉണ്ടാക്കാൻ കഴിയും. തോരൻ, മെഴുക്കുപുരട്ടി, കോവയ്ക്ക അച്ചാർ, പച്ചടി എന്നിവ അതിൽ ചിലത് മാത്രം. വേവിക്കാതെ പച്ചയായി കഴിക്കാവുന്ന ഫലമാണ് കോവയ്ക്ക.
കോവയ്ക്കയുടെ ഇലയ്ക്കും ഔഷധ ഗുണമുണ്ട്. കോവയ്ക്കയുടെ ഇല വേവിച്ച് ഉണക്കി പൊടിച്ച് ഒരു ടീസ്പൂണ്‍ വീതം മൂന്നു നേരം ചൂടു വെള്ളത്തില്‍ കലക്കി ദിവസവും കഴിക്കുകയാണെങ്കില്‍ സോറിയാസിസ് കൊണ്ട് ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് ആശ്വാസം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക