വീടുകളില്‍ എളുപ്പം കൃഷി ചെയ്യാവുന്ന ഒന്നാണ് കോവയ്ക്ക. വള്ളിയായി പടര്‍ന്നു പിടിക്കുന്ന ഈ സസ്യം കക്കുര്‍ബറ്റേയി എന്ന കുലത്തിലെ അംഗമാണ്. കോവയ്ക്ക നിത്യവും ഉപയോഗിക്കുന്നത് ആരോഗ്യത്തിന് വളരെ ഉപകാരപ്രദമാണ്.
ഏത് കാലാവസ്ഥയിലും ധാരാളം ഫലം തരുന്നതിനാൽ വീട്ടമ്മമാരുടെയും കർഷകരുടെയും ഇഷ്ട സസ്യമാണ് ഇത്. മറ്റ് പച്ചക്കറികളെ അപേക്ഷിച്ച് നഗരങ്ങളിൽ താമസിക്കുന്നവരും ഇന്ന് കോവൽ കൂടുതലായി വളർത്തുന്നതായി കണ്ടു വരുന്നു.
തടിച്ച വേരും മൃദുവായ തണ്ടുമാണ് ഇതിനുള്ളത്. വള്ളി മുറിച്ചു നട്ടാണ് കോവൽ കൃഷി ചെയ്യുന്നത്. തുടർച്ചയായി വലിപ്പമുള്ള കായ്ഫലം തരുന്ന തായ് വള്ളികളിൽ നിന്നാണ് വള്ളി ശേഖരിക്കേണ്ടത്. വളഞ്ഞു പുളഞ്ഞാണ് ഇത് വളരുന്നത് നല്ല വലയോ അല്ലെങ്കിൽ നല്ല പന്തലോ ചെയ്താൽ കോവയ്ക്ക നന്നായി വളരും. വള്ളി പടർത്തി പന്തലുകെട്ടി പരിചരിച്ചാൽ മാത്രമാണ് കോവൽ നല്ല രീതിയിൽ വളരുകയുള്ളു.
ഒരുപാട് വെള്ളം കെട്ടിനിൽക്കുന്നിടത്ത് കോവൽ നടാതിരിക്കുന്നതാണ് ഉത്തമം. അധികം പരിചരണവും ഒരുപാട് വളപ്രയോഗവും ഇതിന് വേണ്ട. നല്ല സൂര്യപ്രകാശം ലഭിക്കുന്നിടത്ത് നട്ടാൽ നല്ല രീതിയിൽ വളരുന്നത് കാണാം. കോവലിന്റെ തണ്ട് ആണ് നടുന്നത്. ടെറസ്സിലേക്ക് പന്തലാക്കി വളർത്താൻ പറ്റിയ ഒരു വള്ളിച്ചെടിയാണിത്.
കോവല്‍ ചെടിക്ക് ആഴ്ചയില്‍ രണ്ടു തവണ ജലസേചനം മതിയാവും. ചെടിയുടെ വളര്‍ച്ചക്ക് പച്ചചാണകം ഒഴിക്കുന്നത് നല്ലതാണ്. മാസത്തില്‍ ഒരിക്കല്‍ തടത്തില്‍ മണ്ണ് കൂട്ടികൊടുക്കണം.
കോവൽ നടുമ്പോൾ 2.5 മീറ്റര്‍ അകലത്തില്‍ വേണം തടങ്ങളെടുക്കാന്‍. 60 സെ.മീ വ്യാസവും 30 സെ.മി ആഴവുമുള്ള കുഴികളെടുത്ത് പച്ചിലകള്‍ വിതറുക. ചാണകപ്പൊടിയും വേപ്പിന് പിണ്ണാക്കും കോഴിക്കാഷ്ടവുമെല്ലാം ചേര്‍ത്ത് തടങ്ങള്‍ ഒരുക്കാം. പിന്നീട് തടത്തിലേക്ക് തൈകള്‍ പറിച്ച് നടാവുന്നതാണ്.
ഒരു തടത്തില്‍ മൂന്നു തൈകള്‍ വീതം നടാവുന്നതാണ്. പന്തലിന് 6 അടിയെങ്കിലും ഉയരം വേണം. തടങ്ങളില്‍ നിന്നും പ്ലാസ്റ്റിക്ക് കയറോ ചണക്കയറോ പന്തലിലേക്ക് കൊടുക്കണം. പൂവിടാന്‍ ആരംഭിക്കുമ്പോള്‍ ഫിഷ് അമിനോ 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കി ആഴ്ച്ചയില്‍ രണ്ടു പ്രാവിശ്യം സ്പ്രേ ചെയ്യണം.
ഒരു മാസം പ്രായമായ കോവൽ ചെടികളിൽ കായയുണ്ടാകാൻ തുടങ്ങും. നനച്ചു കൊടുത്താൽ വിളവു കൂടുതൽ ലഭിക്കും. ഒന്നിടവിട്ട ദിവസങ്ങളിൽ കായ് പറിച്ചെടുക്കാം. കോവല്‍ ചെടിക്ക് ആഴ്ചയില്‍ രണ്ടു തവണ ജലസേചനം മതിയാവും. കോവല്‍ ചെടിയുടെ ഇലകളില്‍ ചെറിയ പുഴുക്കുത്തുകള്‍ പോലെയുള്ള കീടാക്രമണമാണ് സാധാരണ കണ്ടുവരുന്ന പ്രശ്നം.
പ്രതികരിക്കാൻ ഇവിടെ എഴുതുക