സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്കൻ കേരളത്തിനു മുകളിലായി ചക്രവാത ചുഴി രൂപപ്പെട്ടതിന്റെ ഫലമായാണ് സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
സംസ്ഥാനത്ത് ചിലയിടങ്ങളിൽ ഇടത്തരം മഴ തുടരുകയും ചെയ്യും. ഇതു കൂടാതെ മെയ് 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു വീശാൻ സാധ്യതയുള്ളതായും മെയ് 23 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇതു കൂടാതെ തമിഴ്നാട് ആന്ധ്ര തീരത്തിന് അകലെയായി തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം രൂപപ്പെടുകയും ഇത് മെയ് 24 രാവിലെയോടുകൂടി മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട് എന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. പിന്നീട് വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം ശക്തി പ്രാപിച്ച് വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ എത്തിച്ചേരും എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക