എല്ലാ വീടുകളിലും ഉണ്ടായിരിക്കുന്ന ഒന്നാണ് ശര്‍ക്കര. പഞ്ചസാരയേക്കാള്‍ ശര്‍ക്കര കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. അതുകൊണ്ടു തന്നെ മിക്ക വീടുകളിലും കുറച്ചു ശര്‍ക്കര എപ്പോഴും സൂക്ഷിച്ചിരിക്കും. പക്ഷേ കൂടുതല്‍ കാലം ശര്‍ക്കര വീട്ടില്‍ സൂക്ഷിക്കാന്‍ കഴിയില്ല. പെട്ടെന്നു തന്നെ ഇത് കേടാവുകയും പൂപ്പല്‍ വരികയും ചെയ്യുന്നു. എന്നാല്‍ ശര്‍ക്കര അധികം കേടുകൂടാതെ വീട്ടില്‍ സൂക്ഷിക്കാനാകും. ശര്‍ക്കര ശരിയായി സംഭരിച്ചാല്‍ ഒരു വര്‍ഷത്തേക്ക് കേടാകില്ല.
ശര്‍ക്കര അതിന്റെ സ്വാദും നിറവും നിലനിര്‍ത്തിക്കൊണ്ട് ഒന്ന് മുതല്‍ രണ്ട് വര്‍ഷം വരെ നിലനില്ക്കണമെങ്കില് ഒരു സിപ് ലോക്ക് ബാഗില്‍ സൂക്ഷിക്കുക. ശര്‍ക്കര സൂക്ഷിക്കുന്നതിന് മുമ്പ് സിപ്പ് ലോക്കില്‍ വായു ഇല്ലെന്ന് ഉറപ്പാക്കുക.
ഇതിനായി, ഒരു പേപ്പര്‍ ടവല്‍ കൊണ്ട് പൊതിഞ്ഞ ശേഷം ഒരു സിപ്പ്-ടോപ്പ് ബാഗില്‍ ശര്‍ക്കര വെക്കുക. നിങ്ങള്‍ക്ക് സിപ്പ്-ലോക്ക് ബാഗ് ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് ഇത് ഒരു സാധാരണ പ്ലാസ്റ്റിക് ബാഗിലും ശര്‍ക്കര സൂക്ഷിക്കാം. ശര്‍ക്കര പോളിത്തീന്‍ കൊണ്ട് പൊതിഞ്ഞ ശേഷം വായു കടക്കാത്ത പാത്രത്തില്‍ സൂക്ഷിക്കുക. ശര്‍ക്കര ഇങ്ങനെ സൂക്ഷിക്കുന്നത് വര്‍ഷങ്ങളോളം നശിക്കാതിരിക്കാന്‍ സഹായിക്കും.
ശര്‍ക്കര ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതും പരിഗണിക്കാവുന്നതാണ്. ഇതിനായി പ്ലാസ്റ്റിക് ബോക്സിനേക്കാള്‍ സ്റ്റീല്‍ ബോക്സ് ഉപയോഗിക്കുന്നതാണ് നല്ലത്. നന്നായി കഴുതി വൃത്തിയാക്കി ഉണക്കിയ സ്റ്റീല്‍ പാത്രമാണ് ഇതിന് വേണ്ടത്. ഇതില്‍ അല്പം പോലും ഈര്‍പ്പം നിലനില്ക്കുന്നില്ല എന്ന് നിങ്ങള്‍ ഉറപ്പാക്കണം. കാരണം ഈര്‍പ്പം ശര്‍ക്കര വേഗത്തില്‍ കേടാകുന്നതിലേക്ക് നയിക്കും.
വൃത്തിയായി ഉണക്കിയെടുത്ത പാത്രത്തില്‍ ശര്‍ക്കരയിട്ട് വെക്കാം. അതേസമയം പ്ലാസ്റ്റിക് പാത്രത്തില്‍ സൂക്ഷിച്ചാല്‍ ശര്‍ക്കര ചീഞ്ഞഴുകിപ്പോകും. സ്റ്റീല്‍ പാത്രം ശര്‍ക്കരയുടെ നിറവും സ്വാദും നിലനിര്‍ത്തും. ഏകദേശം ആറ് മാസത്തേക്ക് ശര്‍ക്കര ഈ രീതിയില്‍ സൂക്ഷിക്കാവുന്നതാണ്. ശര്‍ക്കരയില്‍ വെള്ള നിറം വരുന്നത് പൂപ്പലിന്റെ ലക്ഷണമാണ്. ഇത്തരം ശര്‍ക്കര കഷണങ്ങള്‍ വേഗം തന്നെ പെട്ടിയില്‍ നിന്ന് മാറ്റേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക