ഇഡലിയും ദോശയും ഇഷ്ടമില്ലാത്തവരായി ഒരു മലയാളിയും ഉണ്ടാകില്ല. പക്ഷേ ഉഴുന്നിന്റെ വില ആലോചിക്കുമ്പോൾ ഇഡലിയോടും ദോശയോടുമുള്ള പ്രിയം ഉപേക്ഷിക്കുന്നവരാണ് പലരും. വലിയ വിലയാണ് വിപണികളിൽ ഉഴുന്നിന് ഇപ്പോൾ ഉള്ളത്. എന്നാൽ ഉഴുന്നു ചേർക്കാതെ തന്നെ നല്ല സോഫ്റ്റ് ആയ ഇഡലിയും രുചികരമായ ദോശയും ഒക്കെ തയ്യാറാക്കി എടുക്കാൻ സാധിക്കും.
ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും എന്തൊക്കെ ചേരുവകളാണ് ഇതിനായി ഉപയോഗിക്കുന്നത് എന്നും നമുക്ക് നോക്കാം. ഇതിനായി ആദ്യം തന്നെ ആവശ്യാനുസരണം പച്ചരി ഒരു പാത്രത്തിലേക്ക് ഇട്ട് കൊടുക്കണം. ഇതിലേക്ക് ഒരു ടീസ്പൂൺ ഉലുവ കൂടി ചേർത്തു കൊടുക്കാം. ശേഷം ഇത് നല്ലതുപോലെ കഴുകി എടുക്കണം. ഇനി ഇതിലേക്ക് അല്പം വെള്ളം ഒഴിച്ച് സാധാരണ അരി കുതിർക്കുന്നത് പോലെ കുതിർക്കാനായി മാറ്റിവയ്ക്കാം.
അരി കുതിർന്നതിനുശേഷം ഒന്നുകൂടി നല്ലതുപോലെ കഴുകി ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്തു കൊടുക്കാം. ശേഷം ഇതിലേക്ക് അല്പം ചോറു കൂടി ചേർത്തു കൊടുക്കണം. ഇത് നല്ലതുപോലെ അരച്ചെടുക്കണം. ഇഡലിക്കാണ് മാവ് തയ്യാറാക്കുന്നത് എങ്കിൽ വെള്ളം കൂടി പോകാതിരിക്കാൻ ശ്രദ്ധിക്കണം. ശേഷം ഇത് റസ്റ്റ് ചെയ്യാനായി മാറ്റിവെക്കാം.
രാവിലത്തെ ബ്രേക്ക് ഫാസ്റ്റിനാണ് മാവ് തയ്യാറാക്കുന്നത് എങ്കിൽ തലേദിവസം അരച്ച് റെഡിയാക്കി വയ്ക്കാവുന്നതാണ്. ഇത് ഉപ്പ് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കണം. രാവിലെ മാവ് ഉപയോഗിച്ച് ഇഡലിയോ ദോശയോ തയ്യാറാക്കി എടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക