വിദ്യാർത്ഥികൾക്ക് കൺസഷൻ ലഭിക്കുന്നതിനായി ഓൺലൈനായി പാസ് എടുക്കുന്ന നടപടികൾ വേഗത്തിലാക്കാൻ കൂടുതൽ സൗകര്യം ഒരുക്കി കെഎസ്ആർടിസി. വിദ്യാർഥികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് അയക്കുന്ന അപേക്ഷകളിൽ രജിസ്ട്രേഷൻ അപ്രൂവ് ചെയ്യാതെ കിടക്കുന്ന സംഭവങ്ങൾ നിലനിൽക്കുന്നതിനാൽ അപേക്ഷ നേരിട്ട് കെഎസ്ആർടിസിയിലേക്ക് ലഭിക്കുന്ന രീതിയിൽ സംവിധാനം പുനക്രമീകരിച്ച കെഎസ്ആർടിസി അപ്പ്രൂവൽ ലഭിക്കാത്ത വിദ്യാർത്ഥികളുടെ ഓൺലൈൻ പ്രശ്നം പരിഹരിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നാണ് ഫോം ഒന്ന് സർട്ടിഫൈ ചെയ്യേണ്ടത്. ഇതാണ് അപ്പ്രൂവ് ചെയ്യാതെ കിടക്കുന്ന സംഭവം ഉണ്ടാകുന്നത്. ഇത്തരത്തിൽ അപ്രൂവ് ചെയ്യപ്പെടാതെ കിടക്കുന്ന രജിസ്ട്രേഷനുകൾ അപേക്ഷ നേരിട്ട് കെഎസ്ആർടിസിയിലേക്ക് ലഭിക്കുന്ന രീതിയിൽ പുനക്രമീകരിച്ചതിനാൽ പരിഹരിക്കപ്പെട്ടിട്ടുണ്ട്.
പുതിയതായി ഓൺലൈൻ വഴി അപേക്ഷിക്കുമ്പോൾ ഈ ഫോം കൂടി വിദ്യാർഥികൾക്ക് അപ്ലോഡ് ചെയ്യുന്നതിന് കെഎസ്ആർടിസി സൗകര്യം ഒരുക്കുകയും ചെയ്തിട്ടുണ്ട്. ഓൺലൈനായി കൺസഷൻ നൽകുന്നതും ആയി ബന്ധപ്പെട്ട കാലതാമസം പുതിയ മാറ്റം വരുന്നതോടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
കൺസഷനുമായി ബന്ധപ്പെട്ട അപേക്ഷകൾ എളുപ്പത്തിൽ അയക്കുന്നതിന് ‘KSRTC CONCESSION’ എന്ന മൊബൈൽ ആപ്പും കൺസഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിന് www.keralartc.com, www.concessionksrtc.com എന്നീ വെബ്സൈറ്റുകളും സന്ദർശിക്കാവുന്നതാണ്.
ഇതുകൂടാതെ അപേക്ഷങ്ങൾ അയക്കുന്നതും ആയി ബന്ധപ്പെട്ട സംശയനിവാരണത്തിന് കെഎസ്ആർടിസി ഡിപ്പോയുമായി 0471-2463799,9447071021 എന്നീ ഫോൺ നമ്പറുകളിലും [email protected] ഇമെയിലിലൂടെയും ബന്ധപ്പെടാവുന്നതാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക