വന്ദേഭാരത് ട്രെയിനില്‍ ഒരുമിച്ച് യാത്ര ചെയ്ത് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും കെ.കെ. ശൈലജ എം.എല്‍.എയും. മേജർ രവിയാണ് ഇരുവരോടുമൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
‘കേന്ദ്ര മന്ത്രിയായതിന് ശേഷം സുരേഷ് ഗോപിയുമായുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ഒരു വലിയ ആലിംഗനത്തോടെ സുരേഷ് ഗോപിയെ അഭിനന്ദിക്കുന്നു. ഇതോടൊപ്പം കെ.കെ. ശൈലജയുമായി അപ്രതീക്ഷിത കൂടിക്കാഴ്ച നടത്താനായി. ഈ നിമിഷത്തെ ഇഷ്ടപ്പെടുന്നു. ജയ് ഹിന്ദ്’ എന്ന കുറിപ്പോടെയാണ് മേജർ രവി ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.
സുരേഷ് ഗോപിയും കെ.കെ ശൈലജയും ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. സുരേഷ് ഗോപി തൃശൂരില്‍ വിജയിച്ചപ്പോള്‍ കെ.കെ. ശൈലജ വടകരയില്‍ പരാജയപ്പെട്ടിരുന്നു. ഇരുവരുടെയും ഒന്നിച്ചുള്ള യാത്ര ഇപ്പോൾ ചർച്ചയായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക