ചിലർ അങ്ങനെയാണ്. പ്രായമെന്നത് അവർക്ക് വെറും അക്കങ്ങൾ മാത്രമാണ്. അവരിലെ പോരാട്ട വീര്യത്തെ പ്രായം ഒരിക്കലും തകർക്കില്ല. ഇതിന് ഏറ്റവും പുതിയ ഉദാഹരണമാണ് സൈപ്രസ് തീരത്തെ മെഡിറ്ററേനിയൻ കടലിടുക്കിൽ സ്ക്യൂബാ ഡൈവിംഗ് നടത്തിയ 95 കാരനായ റേ വൂളി.
ലോകത്തെ ഏറ്റവും പ്രായം കൂടിയ സ്ക്യൂബാ ഡൈവറാണ് റേ വൂളി. 45 മിനുട്ടോളം വെള്ളനിടിയിൽ ചിലവിട്ട അദ്ദേഹം സ്വന്തം പേരിലുള്ള റെക്കോർഡ് തന്നെ തിരുത്തിക്കുറിക്കുകയായിരുന്നു.
തനിക്ക് ഇപ്പോൾ സാരമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെയില്ലെന്നും ഇത് പോലെ തുടർന്നാൽ ഈ റെക്കോർഡ് തിരുത്താൻ അടുത്ത വർഷവും താൻ എത്തുമെന്നും പറഞ്ഞാണ് വൂളി മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക