എന്താണ് ഭക്ഷ്യ വിഷബാധ? എന്തെല്ലാം ആണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ? എന്തൊക്കെയാണ് ഇതിന് കാരണമാവുന്നത്?
മലിനമായതോ, പഴകിയതോ, സുരക്ഷിതമല്ലാത്തതോ ആയ ഭക്ഷണമോ ജലമോ കഴിച്ചതു കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് പൊതുവായി പറയുന്ന പേരാണ് ഭക്ഷ്യവിഷബാധ. വയറ്റിലുള്ള അസ്വസ്ഥതകളാണ് (വയറുവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം, പനി) ...