കണ്ണൂര്‍ : സ്കൂള്‍ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. ശ്രീകണ്ഠാപുരം ചെമ്പന്തൊട്ടിയില് കോട്ടൂര്‍ ലിറ്റില്‍ ഫ്ളവര്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികളുമായി പോയ ബസ് അപകടത്തില്‍പ്പെട്ട് പത്തോളം പേര്‍ക്കാണ് പരിക്കേറ്റത്. വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. ബസിൽ നിറയെ കുട്ടികൾ ഉണ്ടായിരുന്നു. പരുക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ ശ്രീകണ്ഠാപുരം, തളിപ്പറമ്പ്, കണ്ണൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക