ന്യൂഡൽഹി : ഇന്ത്യയിൽ മണിക്കൂറിൽ ഒരു വിദ്യാർത്ഥി വീതം ആത്മഹത്യ ചെയ്യുന്നു എന്നാണ് പുതിയ റിപ്പോർട്ടുകളിൽ നിന്ന് ലഭിക്കുന്നത്. മഹാരാഷ്ടയും ബംഗാളുമാണ് ഏറ്റവും മുന്നിൽ. 9,474 കുട്ടികളാണ് 2016 ൽ ഇന്ത്യയിൽ ആത്മഹത്യ ചെയ്തത്.
ലക്ഷദ്വീപിൽ നിന്ന് ഒരു വിദ്യാർത്ഥി പോലും ആത്മഹത്യാ ചെയ്തതായി റിപ്പോർട്ടില്ല. 24 മണിക്കൂറിൽ 26 കുട്ടികൾ ആത്മഹത്യാ ചെയ്യുന്നു എന്നാണ് കണക്ക്. വിഷാദം, പ്രണയ പരാജയങ്ങൾ,കുടുംമ്പത്തിലെ പ്രശ്നങ്ങൾ ,സുഹൃത്തുക്കളുമായുള്ള തർക്കങ്ങൾ,മയക്കുമരുന്ന് എന്നിവയാണ് ആത്മഹത്യയിലേക്ക് നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക