ഫെബ്രുവരി ഒന്നുമുതല്‍ കേരളത്തിലെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. നിരക്ക് വര്‍ധന ആവശ്യപ്പെട്ടുകൊണ്ടാണ് സമരം. നിലവിൽ ഉള്ള മിനിമം ചാർജിൽ നിന്നും വർദ്ധനവ് ഉണ്ടാക്കി 10 രൂപ ആക്കണമെന്നതാണ് ആവശ്യം. ഇതിനുമുന്നോടിയായി ഈ മാസം 24 നു സെക്രെട്ടറിയേറ്റിനുമുന്നിൽ ബസുടമകൾ രാപ്പകൽ സമരം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
ഓള് കേരള ബസ് ഓപ്പറേറ്റേഴ്സ് കോ-ഓഡിനേഷന്‍ കമ്മിറ്റിയാണ് ബസ് സമരത്തിന് ആഹ്വാനം ചെയ്തത്. നിലവില്‍ എഴു രൂപയാണ് മിനിമം ചാര്‍ജ്. മൂന്നുവര്‍ഷം മുന്‍പാണ് അവസാനമായി ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക