കണ്ണൂർ: യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ശുഹൈബിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച കണ്ണൂർ ജില്ലയിൽ നാളെ കെ.എസ്.യു. പഠിപ്പ് മുടക്കും. വിദ്യാലയങ്ങൾ കേന്ദ്രികരിച്ച് സി.പി.എം നേതൃത്വത്തിലുള്ള ക്വട്ടെഷൻ നടത്തുന്ന അനധികൃത ഇടപെടലുകൾ അതീവ ഗൗരവ ഉള്ളകാര്യമാണെന്ന് കെ.എസ്.യു കണ്ണൂർ ജില്ലാ കമ്മിറ്റി വ്യക്തമാക്കി.
സി.പി.എംനെ അനുസരിക്കുന്ന ഭരണകൂടവും പോലീസ് മേധാവികളും ജില്ലയ്ക്കു ബാധ്യത തന്നെയാണെന്ന് കെ എസ് യു കുറ്റപ്പെടുത്തി. അക്രമങ്ങൾ ഉണ്ടാകുമ്പോൾ കൈയും കെട്ടി നോക്കി നിൽക്കാനേ പോലീസിന് കഴിയു. വേണ്ട രീതിയിലുള്ള ക്രമസമാധാനം പാലിക്കാൻ അവർക്ക് കഴിയുന്നില്ല എന്നും കെ എസ് യു വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക