തിരുവനന്തപുരം : ബസ് ചാര്‍ജ് കൂട്ടാന്‍ സര്‍ക്കാരിന് ശുപാര്‍ശ ചെയ്തു. ചാര്‍ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ ഈ മാസം 16 മുതല്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് പ്രഖ്യാപിച്ചിരുന്നു.
ഇതിനെ തുടര്‍ന്ന് എകെജി സെന്ററില്‍ ഇടതുമുന്നണി ബസ് ചാര്‍ജ് വര്‍ധന ചര്‍ച്ച ചെയ്യാന്‍ ഇന്ന് അടിയന്തര യോഗം ചേര്‍ന്നിരുന്നു. ശേഷം മിനിമം ചാര്‍ജ് എട്ട് രൂപയാക്കി വര്‍ധിപ്പിക്കാന്‍ ധാരണയാവുകയും സര്‍ക്കാരിന് ശുപാര്‍ശ ചെയ്യുകയുമായിരുന്നു. ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം ഇത് അംഗീകരിക്കും.
അടിയ്ക്കടിയുള്ള ഇന്ധനവില വര്‍ധനവിന്റെ പേരില്‍ കെഎസ്ആര്‍ടിസിയും വലിയ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ചാര്‍ജ് വര്ദ്ധവെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക