മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കിലെ വന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നീരവ് മോദിയുടെ ഫയര്‍ സ്റ്റാര്‍ വജ്ര കമ്പനി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ വിപുല്‍ അംബാനി അറസ്റ്റില്‍. മുംബൈയില്‍ സിബിഐ ആണ് വിപുലിനെ അറസ്റ്റ് ചെയ്തത്.
റിലയന്‍സ് ഗ്രൂപ്പ് ഉടമ മുകേഷ് അംബാനിയുടെ അടുത്ത ബന്ധുവായ വിപുലിനെ കഴിഞ്ഞ ദിവസം സിബിഐ ചോദ്യം ചെയ്തിരുന്നു. വിപുലിന്റെ പാസ്പോര്‍ട്ട് മരവിപ്പിക്കുകയും ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 11 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക