തിരുവനന്തപുരം: സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ കെ. പാനൂർ (84) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കെ.പാനൂർ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നു. കുഞ്ഞിരാമന് പാനൂർ കേരളത്തിലെ ആഫ്രിക്ക, ഹാ നക്സല്‍ ബാരി, കേരളത്തിലെ അമേരിക്ക തുടങ്ങിയ നോവലുകൾ രചിച്ചിട്ടുണ്ട്.
കവി ഉപന്യാസകാരൻ എന്നീ നിലകളിൽ വിദ്യാഭാസ കാലത്തു തന്നെ എഴുത്തു രംഗത്ത് സജീവമായിരുന്നു .റവന്യൂ വിഭാഗം ജീവനക്കാരനായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത് . കേരളത്തില്‍ പലയിടങ്ങളിലായി ആദിവാസി ക്ഷേമപ്രവർത്തനത്തിൽ അഴിമതിമുക്തമായ സേവനം നടത്തിയിട്ടുണ്ട്. ഡപ്യൂട്ടി കളക്ടറായാണ് സര്‍വ്വീസില്‍ നിന്നു് വിരമിച്ചത് സമഗ്രസംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം 2006 ൽ ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക