തിരുവനന്തപുരം: പോത്തന്‍കോട് വെള്ളാനിക്കല്‍ പാറമുകളില്‍ കാറിന് തീപ്പിടിച്ച് ഒരാള്‍ വെന്തുമരിച്ചു. വ്യാഴാഴ്ച രാത്രി 8.30ഓടെയാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഫയര്‍ഫോഴ്സ് എത്തിയാണ് തീ കെടുത്തിയത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.
ഡ്രൈവറുടെ സീറ്റില്‍ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം. ശബ്ദംകേട്ട് ആളുകള്‍ സ്ഥലത്തെത്തിയപ്പോഴേക്കും കാര്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു. പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക