പുതിയ ചിത്രം ഞാന്‍ മേരിക്കുട്ടിക്കായി കാത് കുത്തി നടന് ജയസൂര്യ. കാത് കുത്തുന്ന വിഡിയോ ജയസൂര്യ തന്നെയാണ് പുറത്ത് വിട്ടത്. മേരിക്കുട്ടി എന്ന കേന്ദ്രകഥാപാത്രത്തിന്റെ ജീവിത യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം.
പുണ്യാളന് പ്രൈവറ്റ് ലിമിറ്റഡിന് ശേഷം രഞ്ജിത് ശങ്കറും ജയസൂര്യയുമൊന്നിക്കുന്ന ചിത്രമാണ് ഞാന്‍ മേരിക്കുട്ടി. അതേസമയം ചിത്രത്തിലെ അഭിനേതാക്കളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പുണ്യാളന് സിനിമാസാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക