മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്ച അട്ടപ്പാടിയിലെത്തും. മധുവിന്റെ മരണത്തെ തുടർന്നുള്ള സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായാണ് സന്ദർശനം.
രാവിലെ 10 ന് അഗളി കില പട്ടികവർഗ വികസന പ്രകൃതി വിഭവ പരിപാലന കേന്ദ്രത്തിലെത്തുന്ന മുഖ്യമന്ത്രി ജില്ലാതല ഉദ്യോഗസ്ഥരുടെയും അട്ടപ്പാടിയിലെ പട്ടിക വിഭാഗ ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന ഉദ്യോഗസ്ഥരുടെയും യോഗത്തിൽ പങ്കെടുക്കും.
തുടർന്ന് മരണമടഞ്ഞ മധുവിന്റെ മുക്കാലി ചിണ്ടക്കി ഉൗരിലെ വീട് സന്ദർശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക