മൂന്നാംക്ലാസുകാരിയായ പെൺകുട്ടിയെ മിഠായികള്‍ നല്കി ചതിക്കുഴിയില്‍ വീഴ്ത്തിയ പോലീസുകാരന് അറസ്റ്റില്‍. പെണ്‍കുട്ടിയെ നിരന്തരമായി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്ന പേരൂര്‍ക്കട എസ്എപി ക്യാമ്പിലെ ഹെഡ്കോണ്‍സ്റ്റബിള്‍ ബാഹുലേയനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മിഠായികള്‍ നല്കി ഏഴുവയസുകാരിയെ ബാഹുലേയന് വഷത്താക്കുകയായിരുന്നു. പോലീസുദ്യോഗസ്ഥന്റെ മകളാണ് പെണ്‍കുട്ടി. പോലീസ് ഉദ്യോഗസ്ഥരുടെ മക്കളെ സ്കൂളിലേക്ക് കൊണ്ടുപോകുന്ന വാഹനം ഓടിക്കുന്ന പണി ബാഹുലേയന് ആയിരുന്നു. ബസില്‍വച്ചും പോലീസ് ക്വാര്‍ട്ടേഴ്സില്‍ വച്ചും ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നു.
പതിവായി മിഠായി കഴിക്കുന്ന കുട്ടിയെ ശ്രദ്ധയില്‍പ്പെട്ട രക്ഷിതാക്കള്‍ കാര്യം അന്വേഷിക്കുകയായിരുന്നു. പിന്നീട് കുട്ടിയെ സ്കൂളില്‍വെച്ച് കൗണ്‍സിലിംഗ് നടത്തി. തുടര്‍ന്നാണ് സംഭവം പുറത്താകുന്നത്.
തുടർന്ന് രക്ഷിതാക്കളുടെ പരാതിയിലാണ് പോലീസ് നടപടിയെടുത്തത്. സംഭവത്തില്‍ ബാഹുലേയനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.
പെണ്‍കുട്ടിയുടെ വീടും ഇയാളുടെ വീടും അടുത്തടുത്തായിരുന്നു. 45 വയസ് പ്രായമുള്ള ഇയാള്‍ ഒരു വര്‍ഷത്തോളം കുട്ടിയെ ചൂഷണം ചെയ്തുവെന്നാണ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക