ചരിത്രത്തിന്റെ ഭാഗമാകാൻ ഒരുങ്ങി ചാണക്യതന്ത്രം. ഇന്ത്യൻ പോസ്റ്റൽ സ്റ്റാന്പ് ഗ്യാലറിയിൽ ഇനി മുതൽ ചാണക്യതന്ത്രവും. മലയാള സിനിമ ചരിത്രത്തിലെ വലിയൊരു നാഴികകല്ലായി മാറിയിരിക്കുകയാണ് ചാണക്യതന്ത്രം. മലയാള സിനിമയിൽ ചെമ്മീൻ എന്ന സിനിമയാണ് ആദ്യമായി പോസ്റ്റൽ സ്റ്റാന്പായി ഇടം നേടിയത്. അതിനു ശേഷം മലയാളത്തിൽ പോസ്റ്റൽ ഗ്യാലറിയിൽ ഇടം നേടുന്ന ആദ്യ കൊമേഴ്സൽ ചിത്രമാണ് ചാണക്യതന്ത്രം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ചാണക്യതന്ത്രം സിനിമയുടെ ഓഡിയോ ലോഞ്ച് പരിപാടിയിൽ വച്ച് സ്റ്റാന്പ് റിലീസ് ചെയ്യുമെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചു.
അച്ചായന്‍സ് എന്ന സൂപ്പര്‍ ഹിറ്റിനു ശേഷം ഉണ്ണി മുകുന്ദനെ നായകനാക്കി കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ ചാണക്യതന്ത്രം’. അനൂപ് മേനോന്,ശിവദ, ശ്രുതി രാമചന്ദ്രന് എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രം തികച്ചും റൊമാൻ്റിക് ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്.
മിറക്കിള്‍ പ്രൊഡക്ഷന്റെ ബാനറില്‍ മുഹമ്മദ് ഫൈസല്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ദിനേശ് പളളത്താണ്. ചിത്രം ഉടൻ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക