കോട്ടയം കുഞ്ഞച്ചൻ വീണ്ടും എത്തുന്നു 90′ കളെ വിസ്മയിപ്പിച്ച മമ്മൂട്ടി ചിത്രം കോട്ടയും കുഞ്ഞച്ചൻ വീണ്ടുമെത്തുന്നു. ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറക്കുന്നത് മിഥുൻ മാനുവൽ തോമസാണ്. ആട് 2 എന്ന തകർപ്പൻ ഹിറ്റിനു ശേഷമാണ് കോട്ടയം കുഞ്ഞച്ചൻ ഒരുക്കുന്നത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകന് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
കോട്ടയം കുഞ്ഞച്ചന് എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരുന്നത്. മമ്മൂട്ടിയുടെ ശക്തമായ കഥാപാത്രങ്ങളിലൊന്നായിരുന്നു കുഞ്ഞച്ചന് വന്‍ ഹിറ്റായിരുന്നു. രഞ്ജിനി, ഇന്നസെന്റ്, കെ.പിഎസി ലളിത, സുകുമാരന്‍, ബാബു ആന്റണി, തുടങ്ങി വന്‍ താര നിരതന്നെ ചിത്രത്തിലുണ്ടായിരുന്നു. എന്നാൽ രണ്ടാം ഭാഗത്തിൽ ആരൊക്കെയാണ് പ്രധാന കഥാപാത്രങ്ങൾ എന്ന വിവരം പുറത്തുവിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക