ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി ടാറ്റ കാറുകള്‍ക്ക് വമ്പൻ ഡിസ്കൗണ്ടുമായി ടാറ്റ. മാര്‍ച്ച് മാസം ടാറ്റ കാറുകളില്‍ ഒരു ലക്ഷം രൂപ വരെ വിലക്കിഴിവ്. 2018 മാര്‍ച്ച് 31 വരെയാണ് ഓഫര്‍ കാലാവധി.’സ്ക്രാച്ച് ആന്‍ഡ് വിന്’ പദ്ധതിയിലൂടെ ഒരു ലക്ഷം രൂപയ്ക്ക് മേലെയുള്ള പാരിതോഷികള്‍ നേടാനും ഉപഭോക്താക്കള്‍ക്ക് അവസരം ഒരുക്കുന്നുണ്ട് . ഇതിന് പുറമെ കേവലം ഒരു രൂപയ്ക്ക് ടിയാഗൊ, ടിഗോര്‍, ഹെക്സ, സെസ്റ്റ്, സഫാരി സ്റ്റോം മോഡലുകളില്‍ ഉപഭോക്താക്കള്‍ക്ക് ഇന്‍ഷൂറന്‍സ് ആനുകൂല്യങ്ങള്‍ നേടാം.
മാസം കാറുകളില്‍ ടാറ്റ നല്കുന്ന ഓഫറുകള്ടാറ്റ കാറുകള്‍ക്ക് ഒരു ലക്ഷം രൂപ വരെ വിലക്കിഴിവ്!
ടാറ്റ ടിയാഗൊ – 28,000 രൂപ വരെ വിലക്കിഴിവ്
ടാറ്റ ടിഗോര്‍ – 32,000 രൂപ വരെ വിലക്കിഴിവ്
ടാറ്റ സെസ്റ്റ് – 65,000 രൂപ വരെ വിലക്കിഴിവ്
ടാറ്റ സഫാരി സ്റ്റോം – 80,000 രൂപ വരെ വിലക്കിഴിവ്
ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ടാറ്റ കാറാണ് ടിയാഗൊ. മാര്‍ച്ച് മാസം ടിയാഗൊ ഹാച്ച്ബാക്കില്‍ 28,000 രൂപ വരെ ഉപഭോക്താക്കള്‍ക്ക് വിലക്കിഴിവ് നേടാം. വിപണിയില്‍ റെനോ ക്വിഡാണ് ടിയൊഗോയുടെ മുഖ്യ എതിരാളി.
ടിയാഗൊയ്ക്ക് ശേഷം ടാറ്റ നിരയില്‍ എത്തിയ ഇതിനെ, സ്റ്റൈല്‍ബാക്ക് എന്നാണ് ടിഗോറിനെ ടാറ്റ വിശേഷിപ്പിക്കുന്നത്. സെഡാന്റെ ആകര്‍ഷകമായ പിന് അഴകാണ് ഇതിന് കാരണം.ടിഗോറിലുള്ള 1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് 84 bhp കരുത്തും 114 Nm torque ഉം ഉത്പാദിപ്പിക്കും. 69 bhp കരുത്തും 140 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 32,000 രൂപ വരെ വിലക്കിഴിവാണ്.
65,000 രൂപ വരെയാണ് കോമ്ബാക്ട് സെഡാന് സെസ്റ്റില്‍ ടാറ്റ ലഭ്യമാക്കുന്ന വിലക്കിഴിവ്. പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ സെസ്റ്റ് ഒരുങ്ങുന്നുണ്ട്. സെസ്റ്റിലുള്ള 1.2 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് 89 bhp കരുത്തും 140 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കും.
80,000 രൂപയുടെ വിലക്കിഴിവാണ് മാര്‍ച്ച് മാസം സഫാരി സ്റ്റോമില്‍ ടാറ്റ ഒരുക്കിയിട്ടുള്ളത്. രണ്ട് വ്യത്യസ്ത ട്യൂണിംഗ് നിലയിലുള്ള 2.2 ലിറ്റര്‍ എഞ്ചിനിലാണ് സഫാരിയുടെ വരവ്. 148 bhp കരുത്തും 320 Nm torque ഉം സഫാരിയുടെ താഴ്ന്ന പതിപ്പ് ഉത്പാദിപ്പിക്കും. ഉയര്‍ന്ന പതിപ്പാകട്ടെ 154 bhp കരുത്തും 400 Nm torque മാണ് കാഴ്ചവെക്കുന്നത്.
ടാറ്റ ഹെക്സ – ഒരു ലക്ഷം രൂപ വരെ വിലക്കിഴിവ്
ടാറ്റയുടെ ഫ്ളാഗ്ഷിപ്പ് മോഡലാണ് ഹെക്സയില്‍ ഒരു ലക്ഷം രൂപ വരെയാണ് ഈ മാര്‍ച്ച് മാസം വിലക്കിഴിവ്. 154 bhp കരുത്തും 400 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റര്‍ വരികോർ 400 ഡീസല്‍ എഞ്ചിനില്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ഇടംപിടിക്കുന്നത്.
ഇതിന് പുറമെ 148 bhp കരുത്തും 320 Nm torque ഉം പരമാവധി സൃഷ്ടിക്കുന്ന കുറഞ്ഞ ട്യൂണിംഗ് പതിപ്പിനെയും ഹെക്സയില്‍ ടാറ്റ ലഭ്യമാക്കുന്നുണ്ട്.
ഓള്-വീല്‍-ഡ്രൈവും, ഓട്ടോമാറ്റിക് ഗിയര്‍ബോക്സും ഓപ്ഷനലായി ഹെക്സയില്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. 19 ഇഞ്ച് അലോയ് വീലുകള്‍, പ്രൊജക്ടര്‍ ഹെഡ്ലാമ്ബുകള്‍, എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിങ്ങനെ നീളുന്നതാണ് ടോപ് വേരിയന്റ് ഹെക്സയുടെ വിശേഷങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക