കുഞ്ചാക്കോ ബോബൻ നായകനാകുന്ന കുട്ടനാടൻ മാർപ്പാപ്പ എന്ന പുതിയ ചിത്രത്തിലെ ‘സാ രീ ഗാ മാ…’ എന്ന പാട്ടിന്റെ ടീസർ പുറത്തിറങ്ങി. ചാക്കോച്ചന്റെ മരണമാസ് ഡാൻസാണ് ടീസറിലെ ഹൈലൈറ്റ്. യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിച്ച ഗാനം ആരാധകരെ ആവേശത്തിലാഴ്ത്താൻ പോന്നതാണ്.
പാട്ടിലെ ചാക്കോച്ചന്റെ പ്രകടനം ഏതൊരു യുവതാരത്തിന്റെ പ്രകടനത്തെയും കവച്ചു വയ്ക്കുന്നതാണ്. രാഹുൽ രാജിന്റെ ഇൗണത്തിൽ ചാക്കോച്ചൻ മതിമറന്ന് നൃത്തം ചെയ്യുന്നു. ടീസർ കണ്ടതോടെ മുഴുനീള പാട്ടിനായുള്ള കാത്തിരുപ്പിലാണ് ആരാധകർ.
അദിതി രവിയാണ് ചിത്രത്തിലെ നായിക. അജു വർഗീസ്, ശാന്തി കൃഷ്ണ, ധർമജൻ ഇന്നസെന്റ്, സൗബിൻ സാഹിർ, സലിംകുമാർ, രമേഷ് പിഷാരടി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
പാട്ടിനു സംഗീതം നൽകിയിരിക്കുന്നത് രാഹുൽ രാജാണ്. ശ്രീജിത് വിജയൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുട്ടനാടൻ മാർപ്പാപ്പ. ആലപ്പുഴയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു കുടുംബചിത്രമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക