പ്രകൃതിദത്തമായി താരന് എങ്ങനെ അകറ്റും? ഇഞ്ചി അതിനൊരു നല്ല ഔഷധമാണ്. 2 സ്പൂണ്‍ ചുരണ്ടിയ ഇഞ്ചി 3 സ്പൂണ്‍ വെളിച്ചെണ്ണ അൽപം നാരങ്ങാനീര് എന്നിവ സമം യോജിപ്പിച്ച തലയിൽ പുരട്ടി 30 മിനിട്ടിനു ശേഷം നന്നായി കഴുകുക. ആഴചയില്‍ 3 തവണ ഇത് ചെയ്യുക.മുടി വളരാനും താരൻ മാറാനും നല്ലതാണ്.
രോഗങ്ങളെ മാറ്റാനും ആരോഗ്യം മെച്ചപ്പെടുത്താനും ഇഞ്ചി സഹായിക്കുന്നു.ഇത് ആയുര്‍വേദത്തില്‍ വളരെ പണ്ട് മുതല്ക്കേ ഉപയോഗിച്ചിട്ടുള്ളതാണ്.മുടിയുടെ വളര്‍ച്ചയ്ക്ക് ഇഞ്ചി നല്ലതാണോ?മുടി വളരാന്‍ ഒരു മികച്ച വസ്തുവാണ് ഇഞ്ചി.
നല്ല നീളം വയ്ക്കാനും ,മുടി കൊഴിച്ചില്‍ കുറയാനും ഇത് മികച്ചതാണ്.ഇഞ്ചിയുടെ വേരില്‍ മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങി മുടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിരിക്കുന്നു.ഇത് മുടിയെ കൂടുതല്‍ ബലമുള്ളതും ആരോഗ്യമുള്ളതുമാക്കും. ഒപ്പം മുടി കൊഴിച്ചില്‍ തടയുകയും ചെയ്യും.മുടി കൊഴിച്ചില്‍ തടയുന്നു.
താരനും മുടി കൊഴിച്ചിലും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. ഫോളിക്കിളില്‍ മൃതകോശങ്ങള്‍ അടിയുമ്പോൾ മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നു. ഇഞ്ചിയിലെ ആന്റി മൈക്രോബിയല്‍ സ്വഭാവം മുടി കൊഴിച്ചിലില്‍ നിന്നും സംരക്ഷിക്കുന്നു. ജിഞ്ചറോള്‍ തുടങ്ങിയ ഇഞ്ചിയിലെ സജീവ ഘടകങ്ങള്‍ രക്തക്കുഴലുകളെ റിലാക്സ് ചെയ്തു രക്തപ്രവാഹം കൂട്ടുന്നു. ഇത് മുടിക്ക് പോഷകം നല്‍കുകയും വളര്‍ച്ചയെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ലിനോലിക് ആസിഡ് തുടങ്ങിയ ഇഞ്ചിയിലെ ഫാറ്റി ആസിഡുകള്‍ മുടിക്ക് പോഷണം നല്കി മുടിക്ക് ആരോഗ്യവും ബലവും നല്കുന്നു. വരളുമ്പോൾ മുടി ദുർബലപ്പെട്ട് പൊട്ടിപ്പോകാന്‍ കാരണമാകുന്നു. ഇഞ്ചി വരള്‍ച്ച തടഞ്ഞു മുടി നനവുള്ളതാക്കുന്നു.
ഇഞ്ചിയുടെ ഈ ഗുണങ്ങള്‍ മുടിക്ക് ധാരാളം പോഷണവും നല്കി വളര്‍ച്ചയെ മെച്ചപ്പെടുത്തുന്നു. എന്നാലും ഇഞ്ചി ഉപയോഗിക്കുന്നതിനെപ്പറ്റി ചില ആശങ്കകള്‍ ഉണ്ടാകാം. ഇഞ്ചി പൊടി രൂപത്തിലും ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഇഞ്ചി വേരില്‍ മുടിക്കാവശ്യമായ ധാരാളം ഗുണങ്ങള്‍ ഉണ്ട്. ചില ഇഞ്ചി ഉത്പന്നങ്ങളില്‍ ഉള്ള കളറിംഗ് ഏജന്റുകള്‍ വെള്ള മുടിക്ക് ഇളം മഞ്ഞ നിറം നല്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക