പഠനങ്ങള്‍ പറയുന്നതനുസരിച്ച് ഒലിവ് ഓയിലിനുള്ള ഗുണങ്ങള്‍ എണ്ണമറ്റതാണ്. ഒലിവ് ഓയില്‍ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാന്‍ സഹായകമാണ്. കൊളസ്ട്രോള്‍ കൂടുതലുള്ളവര്‍ ഭക്ഷണത്തില്‍ ഒലിവ് ഓയില്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. ആരോഗ്യപരമായ നിരവധി ഗുണങ്ങൾ നൽകുന്ന ഒലിവ് ഓയില്‍ ചര്‍മ്മ സംരക്ഷണത്തിനും ഏറെ സഹായകമാണ്. ഒലിവ് ഓയില്‍ ചര്‍മ്മത്തിന് എത്രമാത്രം ഗുണകരമാണ് എന്ന് നോക്കാം…
- വരണ്ട ചര്‍മ്മത്തിന് ഏറ്റവും മികച്ച ഒന്നാണ് ഒലിവ് ഓയില്‍. ഒലിവ് ഓയില്‍ പതിവായി ഉപയോഗിക്കുന്നതിലൂടെ വരണ്ട അവസ്ഥ പൂര്‍ണമായും മാറ്റി മൃദുവാക്കി മാറ്റാന്‍ സാധിക്കും.
- ആന്റി -ഏജിംഗ്, മോയ്സ്ചറൈസിംഗ് ഗുണങ്ങള്‍ ഉള്ളതിനാല്‍ ചര്‍മ്മത്തെ എല്ലാ തരത്തിലും മനോഹരമാക്കാനും ഒലിവ് ഓയില്‍ സഹായകരമാണ്.
- ആരോഗ്യകരമായ കൊഴുപ്പുകളാല്‍ സമ്പന്നമാണ് ഒലിവ് ഓയില്‍. ഇത് ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഇത് ഒരു മികച്ച പ്രകൃതിദത്ത മോയ്സ്ചറൈസറാണ്.
- ചര്‍മ സുഷിരങ്ങളിലെ സെബം ഉത്പാദനം നിയന്ത്രിക്കാനും ചര്‍മ്മത്തിലെ അമിതമായ എണ്ണയെ തടയാനും സഹായിക്കുന്നു. സ്വാഭാവിക ജലാംശം ഉള്ള ഒരു ചര്‍മ്മം നിങ്ങള്‍ക്ക് നല്‍കാനും ഇത് സഹായിക്കുന്നു.
- വരണ്ട ചര്‍മ്മത്തെ പ്രതിരോധിക്കാന്‍ ഒലിവ് ഓയില്‍ ഏറെ സഹായകമാണ്. ഒലിവ് ഓയില്‍ ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ഫ്രീ റാഡിക്കലുകളെ ചെറുക്കാന്‍ സഹായിക്കുന്നു.
- ഒലിവ് ഓയില്‍ അടങ്ങിയിരിയ്ക്കുന്ന ആന്റി ഓക്സിഡന്റുകള്‍ ചര്‍മ്മത്തെയും ചര്‍മ്മ സുഷിരങ്ങളെയും ആഴത്തില്‍ ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു.
- ഇത് ചര്‍മ്മത്തിലെ എല്ലാ നിര്‍ജീവ കോശങ്ങളെയും നീക്കം ചെയ്യുകയും പുതിയതും തിളക്കമുള്ളതുമായ ചര്‍മ്മം നല്‍കുകയും ചെയ്യുന്നു. മുഖക്കുരു ഉണ്ടാകാനുള്ള സാധ്യതകള്‍ നീക്കം ചെയ്യാനും ഒലിവ് ഓയിലിനു കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക