ലോകത്തിലെ ഏറ്റവും ചെറിയ കമ്പ്യൂട്ടർ ഐ.ബി.എം അവതരിപ്പിച്ചു. ഐ.ബി.എമ്മിന്റെ “5 ഇന്‍ 5″ എന്ന പ്രോജക്ടിന്റെ ഭാഗമായാണ് കുഞ്ഞന്‍ കമ്പ്യൂട്ടർ വികസിപ്പിച്ചെടുത്തത്.ഭാവിയുടെ അഞ്ച് ടെക്നോളജികളില്‍ ഐ.ബി.എം നടത്തുന്ന പരീക്ഷണങ്ങളാണ് 5 ഇന്‍ 5 പ്രൊജക്ട്. ” തിങ്ക് കോണ്‍ഫറന്‍സ്” 2018 ലാണ് ഒരു പഞ്ചസാരത്തരിയോളം മാത്രം വലുപ്പമുള്ള കമ്പ്യൂട്ടർ അവതരിപ്പിച്ചത്.
1×1 വലിപ്പമുള്ള കമ്പ്യൂട്ടർ നിരീക്ഷണത്തിനും വിശകലനത്തിനും ആശയവിനിമയത്തിനും ശേഷിയുള്ളതാണ്. കാഴ്ചക്ക് ചെറുതെങ്കിലും ഈ പരിമിതി കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനത്തില്‍ കാണില്ലെന്ന് ഐ.ബി.എം അവകാശപ്പെടുന്നു. സ്റ്റാറ്റിക് റാം ആണ് മെമ്മറിക്കായി ഉപയോഗിക്കുന്നത്.എല്‍.ഇ.ഡിയും ലൈറ്റ് സെന്‍സറും ഉപയോഗിച്ച് കമ്മ്യൂണിക്കേഷന്‍ നടത്താനും കംപ്യൂട്ടറിനാവും.
വലിപ്പത്തില്‍ വിലയിലും കുഞ്ഞനായ ഈ കമ്പ്യൂട്ടറിന്റെ നിര്‍മ്മാണ ചെലവ് കേവലം ഏഴു രൂപയാണ്. കൃത്രിമ ബുദ്ധി, ബ്ലോക്ക് ചെയിന്‍, എന്‍ക്രിപ്ഷന്‍, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ്, ക്രിപ്റ്റോ ആങ്കേഴ്സ് എന്നീ ടെക്നോളജികളിലാണ് 5 ഇന്‍ 5 ന്റെ പരീക്ഷണം.
പത്ത് ലക്ഷത്തോളം ട്രാന്സിസ്റ്ററുകള് X86 ശേഷിയുള്ള ചിപ്പ് എന്നിവ ഉപയോഗിച്ചാണ് ഐ.ബി.എം ഈ കുഞ്ഞന്‍ കമ്പ്യൂട്ടർ വികസിപ്പിച്ചെടുത്തത്. സോളാർ സെൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ നേരെ ചൊവ്വെ കാണാന്‍ മൈക്രോസ്കോപിന്റെ സഹായം ആവശ്യമാണ്.
ഭാവിയുടെ അഞ്ച് ടെക്നോളജികളില്‍ ഐ.ബി.എം നടത്തുന്ന പരീക്ഷണങ്ങളാണ് 5 ഇന്‍ 5 പ്രൊജക്ട്. കൃത്രിമ ബുദ്ധി, ബ്ലോക്ക് ചെയിന്‍, എന്‍ക്രിപ്ഷന്‍, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ്, ക്രിപ്റ്റോ ആങ്കേഴ്സ് എന്നീ ടെക്നോളജികളിലാണ് 5 ഇന്‍ 5 ന്റെ പരീക്ഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക