ഭാര്യ ഭർത്താവിന്റെയോ ഭർത്താവ് ഭാര്യയുടെയോ മൊബൈൽ ഫോണിൽ അവരറിയാതെ നോക്കിയാൽ സൗദി അറേബ്യയിൽ ഒരു വർഷം തടവും 90 ലക്ഷം രൂപ പിഴയും. ഫോണിലെ വിവരങ്ങൾ പങ്കാളിയുടെ രഹസ്യബന്ധം തെളിയിക്കാനായി എടുക്കുന്നത് സൗദി സൈബർ കുറ്റമാക്കി മാറ്റിയതോടെയാണു ശിക്ഷയുടെ കനം കൂടിയത്. പങ്കാളിയുടെ ഫോണിന്റെ പാസ്വേഡ് സംഘടിപ്പിച്ചു രഹസ്യമായി അതു തുറന്നുനോക്കുന്നതാണു സൈബർ കുറ്റം.
കൂടാതെ ഫോണിലെ പടങ്ങളും മറ്റു വിവരങ്ങളും ഫോർവേഡ് ചെയ്യുകയോ ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ചു ശേഖരിക്കുകയോ ചെയ്താൽ പിഴയും തടവും ഒരുമിച്ചു കിട്ടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക