ഒമ്പതാംക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്തതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രവർത്തകർ കോട്ടയം പാമ്പാടി ക്രോസ് റോഡ്സ് സ്കൂൾ അടിച്ചു തകർത്തു. മനഃപൂർവം തോൽപ്പിച്ചതിൽ മനംനൊന്താണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ചാണ് ആക്രമണം. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സ്കൂളിന് നേരെ കല്ലെറിയുകയും ക്ലാസ്സ് റൂമുകളുടേയും ഓഫീസിെൻറയും ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു.
മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസ് ലാത്തിവീശിയും കണ്ണീര്‍വാതകം പ്രയോഗിച്ചുമാണ് സംഭവ സ്ഥലം നിയന്ത്രിച്ചത്.
സ്കൂളിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ഥി ബിന്റോ ഈപ്പന് പരീക്ഷയില്‍ പരാജയപ്പെടുത്തുമെന്ന അധ്യാപകരുടെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തിരുന്നു. വാഴൂര്‍ പുളിക്കല്‍ കവല പൊടിപാറക്കല്‍ ഈപ്പന് വര്ഗീസിെൻയും വാഴൂര്‍ സെൻറ് പീറ്റേഴ്സ് എല്‍.പി സ്കൂള്‍ അധ്യാപിക ബിന്ദുവിെൻറയും ഏകമകൻ ബിന്ന്റോ ഈപ്പന് (14) ആണ് ശനിയാഴ്ച വൈകിട്ട് നാലിന് വീട്ടിനുള്ളിലെ സെ്റ്റയര്കേസില് തൂങ്ങി മരിച്ചത്.
ALSO READ: നിങ്ങളുടെ സ്വപ്ന വീടിനായി മരം തിരഞ്ഞെടുക്കുമ്പോൾ ഈ കാര്യങ്ങൾ നോക്കണം
പ്രതികരിക്കാൻ ഇവിടെ എഴുതുക