പാസ്ത ഇഷ്ടപ്പെടുന്നവര്‍ക്ക് ധൈര്യമായി കഴിക്കാം. തടി കൂടുമെന്നുള്ള പേടിയൊന്നും വേണ്ട. നിങ്ങളുടെ ശരീരത്തെ ബാലന്‍സ് ചെയ്ത് നിര്‍ത്താന്‍ പാസ്ത സഹായിക്കും. കെറ്റോ, അറ്റ്കിന്‍സ്, വിഷാംശങ്ങള്‍ എന്നിവ ഇല്ലാതാക്കി പാസ്ത നിങ്ങളുടെ തടി കുറയ്ക്കുമെന്നാണ് പഠനങ്ങളിൽ പറയുന്നത്. ഡയറ്റില്‍ നിങ്ങള്‍ക്ക് പാസ്ത ഉള്‍പ്പെടുത്താം. കാനഡ യൂണിവേഴ്സിറ്റിയില്‍ നടന്ന പുതിയ പഠനമാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.
കുറഞ്ഞ ജിഎല്‍ ഡയറ്റാണിതെന്ന് പഠനം പറയുന്നു. ഇതിലെ കാര്‍ബോഹൈഡ്രേറ്റ് ഘടകം ഷുഗറിന്റെ അളവ് കുറയ്ക്കുന്നു. ഗോതമ്പു കൊണ്ടാണ് ഇതുണ്ടാക്കുന്നത്. ഗോതമ്പ് തടി കുറയ്ക്കാന്‍ സഹായിക്കുന്നതാണെന്ന് നേരത്തെ തെളിഞ്ഞതാണ്.
എന്നാൽ മസാലകള്‍ കുറച്ച് പാസ്ത ഉണ്ടാക്കി കഴിക്കണം. തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇതില്‍ ചേര്‍ക്കുന്ന ചേരുവകള്‍ പ്രത്യേകം ശ്രദ്ധിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക